Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തിലെ...

ലോകത്തിലെ ഗതാഗതക്കുരുക്കേറിയ 10 നഗരങ്ങൾ; പട്ടികയിൽ ഇന്ത്യൻ നഗരങ്ങളും

text_fields
bookmark_border
ലോകത്തിലെ ഗതാഗതക്കുരുക്കേറിയ 10 നഗരങ്ങൾ; പട്ടികയിൽ ഇന്ത്യൻ നഗരങ്ങളും
cancel

നഗരങ്ങളിൽ രാപാർക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഗതാഗതക്കുരുക്ക്. എത്ര കാലം കഴിഞ്ഞാലും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതാനും വയ്യ. ആഗോളവ്യാപകമായി എല്ലാനഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഗതാഗതക്കുരുക്ക്. ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ 10 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ടോംടോം ട്രാഫിസ് ഇൻഡക്സ് 2023 പ്രകാരമുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. എല്ലാവരും കരുതുംപോലെ മുംബൈയും ഡൽഹിയുമല്ല ആ നഗരങ്ങൾ. ബംഗളൂരു, പുനെ നഗരങ്ങളാണ് പട്ടികയിലുള്ളത്.

ട്രാഫിക് കുരുക്കേറിയ ലോക നഗരങ്ങളിൽ ബംഗളൂരു ആറാംസ്ഥാനത്താണ്. പുനെ ഏഴാമതും. ഏഷ്യൻ നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരുവും പുനെയും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്്. നഗരമധ്യത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ഡ്രൈവർമാരുടെ ട്രിപ്പ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. 55 രാജ്യങ്ങളിൽ നിന്നുമുള്ള 387 നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്. കണക്കുകൾ പ്രകാരം ബംഗളൂരു നഗരത്തിൽ പത്തു കിലോമീറ്റർ ദൂരം താണ്ടാൻ 28 മിനിട്ടും 10 സെക്കൻഡുമാണ് വേണ്ടത്. പുനെ നഗരത്തിരക്കുകളിൽ പത്തുകിലോമീറ്റർ ദൂരം കടന്നുകിട്ടണമെങ്കിൽ 27 മിനിട്ടും 50 സെക്കൻഡും വേണം.

പട്ടികയിൽ ഇടംപിടിച്ച 10 നഗരങ്ങൾ

1. ലണ്ടൻ(യു.കെ)-ലണ്ടനിൽ വിസ്തൃതമായ റോഡാണെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. മാത്രമല്ല, ഇടുങ്ങിയ തെരുവുകളാണ്. വലിയ ജനക്കൂട്ടം നഗരത്തിലൂ​ടെ സഞ്ചരിക്കുന്നുണ്ട്.

2. ഡബ്ലിൻ(അയർലൻഡ്)-അയർലന്റിന്റെ തലസ്ഥാനമായ ഡബ്ലിനിൽ കൂടുതലും ഇടുങ്ങിയ റോഡുകളാണ്. ഇത് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ജനസംഖ്യയിലെയും വിനോദസഞ്ചാരികളുടെ എണ്ണത്തിലെയും വർധനവ് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.

3. ടൊറന്റോ(കാനഡ)-ജനസംഖ്യയും വാഹനങ്ങളുടെ എണ്ണപ്പെരുപ്പവുമാണ് ടൊറന്റോയിലെ ഗതാഗതക്കുരുക്കിന് കാരണം.

4. മിലാൻ(ഇറ്റലി)-മിലാനിലെ ഇടുങ്ങിയ തെരുവുകളിൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മതിയായ ഇടമില്ല.നഗരത്തിൽ പരിമിതമായ ട്രാഫിക് സോണുകൾ മാത്രമേ ഉള്ളൂ. അവയൊന്നും പ്രയോജനപ്പെടുത്തുന്നില്ല.

5. ലിമ(പെറു)-ദ്രുതഗതിയിലുള്ള നഗരവൽകരണവും ജനസംഖ്യ വളർച്ചയും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

6. ബംഗളൂരു(ഇന്ത്യ)-നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഗതാഗതക്കുരുക്ക് വർധിപ്പിച്ചത്. വാഹനങ്ങൾ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ കുടുങ്ങിക്കിടക്കുന്നു.

7. പുനെ(ഇന്ത്യ)-വർധിച്ചുവരുന്ന ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും കാരണം കടുത്ത ഗതാഗതക്കുരുക്ക് അഭിമുഖീകരിക്കുന്നു.

8. ബുചാറസ്റ്റ്(റോമേനിയ)-ജനസാന്ദ്രതയേറിയ നഗരമാണ് മനില. നഗരത്തിലെ റോഡുകൾ പലപ്പോഴും വാഹനങ്ങളാൽ അടഞ്ഞുകിടക്കുന്നു, ദീർഘദൂര യാത്രക്കാർക്കാണ് ഏ​റെ പ്രശ്നമുണ്ടാകുന്നത്.

9. മനില(ഫിലിപ്പീൻസ്)-തിരക്കുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക്.

10. ബ്രസ്സൽസ്(ബെൽജിയം)-നഗരത്തിന്റെ റോഡ് ശൃംഖലയും വാഹനങ്ങളുടെ എണ്ണവും കൂടിച്ചേർന്നത് കാര്യമായ കാലതാമസത്തിന് കാരണമാകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:most congested cities
News Summary - 10 world’s most congested cities
Next Story