10 വർഷം പിന്നിട്ട് സിറിയൻ ആഭ്യന്തര യുദ്ധം
text_fieldsഡമസ്കസ്: മുല്ലപ്പൂ വിപ്ലവത്തിനു പിന്നാലെ ഏകാധിപതി ബശ്ശാർ അൽഅസദിനെതിരെ സിറിയയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലഹം 10 വർഷം പിന്നിടുേമ്പാൾ, അറ്റമില്ലാത്ത കെടുതിയൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ നിസ്സഹായത കണ്ട് നെടുവീർപ്പിടുകയാണ് ലോകം. 2011 മാർച്ച് പകുതിയാവുേമ്പാഴാണ് രാജ്യത്ത് ബശ്ശാറിനെതിരെ സമാധാനപരമായ പ്രതിഷേധം ഉയരുന്നത്.
എന്നാൽ, റഷ്യയുടെയും ഇറാെൻറയും സഹായത്താൽ പ്രതിഷേധങ്ങളെ ആയുധമുപയോഗിച്ച് ബശ്ശാർ പ്രതിരോധിച്ചതോടെ അത് ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങി. അമേരിക്കയും സഖ്യകക്ഷികളും മറുഭാഗത്ത് വിമതരോടൊപ്പം നിലയുറപ്പിച്ചതോടെ സംഘർഷം മൂർച്ഛിച്ചു.
പതിറ്റാണ്ട് പിന്നിട്ട ആഭ്യന്തര കലഹം ഇതിനകം കൊന്നൊടുക്കിയത് അഞ്ചു ലക്ഷത്തിലധികം മനുഷ്യരെയാണ്. 10 ലക്ഷത്തിലധികം ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടത്. രണ്ടു കോടിയിലധികം പേരുടെ വീടുകൾ തകർന്നപ്പോൾ, 50 ലക്ഷത്തിലധികം പേർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുകയാണ്.
നിലക്കാത്ത ചോരപ്പുഴയൊഴുകിയെങ്കിലും സിറിയയുടെ സുപ്രധാന ഭാഗങ്ങൾ കൈയടക്കിവെച്ച് ബശ്ശാര്‍ കുലുക്കമില്ലാതെ ഇപ്പോഴും പ്രസിഡൻറ് സ്ഥാനത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.