Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്​താനിൽ...

അഫ്​ഗാനിസ്​താനിൽ സിവിലിയൻമാർക്ക്​ നേരെ വെടിവെപ്പ്​; 100 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
അഫ്​ഗാനിസ്​താനിൽ സിവിലിയൻമാർക്ക്​ നേരെ വെടിവെപ്പ്​; 100 പേർ കൊല്ലപ്പെട്ടു
cancel

കാണ്ഡഹാർ: അഫ്​ഗാനിസ്​താനിൽ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തിൽ 100 സിവിലിയൻമാർ കൊല്ലപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ സ്​പിൻ ബോൾഡാക്​ ജില്ലയിലാണ്​ ആ​ക്രമണമുണ്ടായത്​. ടോളോ ന്യൂസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

അഫ്​ഗാൻ ഇന്‍റീരിയർ മിനിസ്റ്ററി ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്​. താലിബാനാണ്​ ആക്രമണം നടത്തിയതെന്ന്​ അവർ ആരോപിച്ചു. ഭീകരവാദികൾ സ്​പിൻ ബോൾഡാക്​ ജില്ലയിലെ നിരപരാധികൾക്ക്​ നേരെ ആക്രമണം നടത്തി. വെടിവെപ്പിൽ 100 പേർ രക്​തസാക്ഷിത്വം വഹിച്ചു. ഇവർ ആളുകളുടെ വീടുകൾ കൊള്ളയടിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ ഇന്‍റീരിയർ മന്ത്രാലയം വക്​താവ്​ പറഞ്ഞു.

കഴിഞ്ഞയാഴ്ച ജില്ലയിലെ അധികാരം താലിബാൻ പിടിച്ചിരുന്നു. ഇതിന്​ ശേഷം ഭീകരവാദികൾ നഗരത്തിലെ കടകളും വീടുകളും കൊള്ളയടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

അഫ്​ഗാനിൽ സ്വതന്ത്രഭരണം വേണമെന്ന്​ താലിബാൻ

കാബൂൾ: അഫ്​ഗാനിസ്​താനിൽ അധികാരത്തി​െൻറ കുത്തക ആവശ്യമില്ലെന്നും സ്വതന്ത്രഭരണമാണ്​ വേണ്ട​െതന്നും താലിബാൻ. അഫ്​ഗാൻ സർക്കാർ പുതിയ അനുരഞ്​ജന ശ്രമങ്ങൾക്ക്​ മുൻകൈയെടുക്കാതെ രാജ്യത്ത്​ സമാധാനം പുനഃസ്​ഥാപിക്കാൻ സാധ്യമല്ലെന്നും യുദ്ധക്കൊതിയനായ പ്രസിഡൻറ്​ അശ്​​റഫ്​ ഗനിയെ പുറത്താക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു.

അസോസിയേറ്റഡ്​ പ്രസിനു നൽകിയ അഭിമുഖത്തിലാണ്​ താലിബാൻ വക്താവും സമാധാനദൗത്യസംഘത്തിലെ അംഗവുമായ​ സുഹൈൽ ഷഹീൻ മനസ്സുതുറന്നത്​​. ഗനി രാജിവെക്കുകയും തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയാറാവുകയും ചെയ്​താൽ മാത്രമേ ആയുധം താഴെ വെക്കുകയുള്ളൂവെന്നും ഷഹീൻ വ്യക്തമാക്കി. കാലങ്ങളായി അഫ്​ഗാനിൽ സർക്കാറുകൾ അധികാരം കുത്തകയാക്കി വെക്കുന്നത്​ കണ്ടുകൊണ്ടിരിക്കയാണ്​. എല്ലാ സർക്കാറുകളും പരാജയമായിരുന്നു. സർക്കാറിൽ പങ്കുചേർന്നുള്ള ഭരണം താലിബാൻ ആഗ്രഹിക്കുന്നില്ലെന്നും ഷഹീൻ പറഞ്ഞു. താലിബാ​െൻറ നേതൃത്വത്തിലുള്ള സർക്കാറിൽ സ്​ത്രീകൾക്ക്​ പൊതുയിടങ്ങളിൽ ജോലി ചെയ്യാനും പെൺകുട്ടികൾക്കു വിദ്യാഭ്യാസം നേടാനും അനുവദിക്കും. അവർക്ക്​ രാഷ്​ട്രീയത്തിലും അവസരമുണ്ടാകും. എന്നാൽ, ഹിജാബോ ശിരോവസ്​ത്രമോ ധരിക്കൽ നിർബന്ധമാണെന്നും ഷഹീൻ കൂട്ടിച്ചേർത്തു.

ആഴ്​ചകൾക്കിടെ ത​ന്ത്രപ്രധാന അതിർത്തികളുൾപ്പെടെ അഫ്​ഗാനിസ്​താ​െൻറ കൂടുതൽ മേഖലകൾ താലിബാൻ പിടിച്ചെടുത്തിരുന്നു. 20 വർഷം മുമ്പ്​ താലിബാൻ​ അഫ്​ഗാൻ ഭരിച്ചിരുന്നു​. പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുണ്ടായിരുന്ന അക്കാലത്ത്​ സ്​ത്രീകൾക്ക്​ ​േജാലിചെയ്യാനും അനുമതിയില്ലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanafganisthan
News Summary - 100 civilians killed after fall of Spin Boldak district in Afghanistan
Next Story