ഇംഗ്ലണ്ടിൽ ക്വാറൻറീൻ ലംഘനത്തിന് കനത്ത പിഴ; കോവിഡിെൻറ രണ്ടാംവരെവന്ന് ബോറിസ് ജോൺസൺ
text_fieldsലണ്ടൻ: ഇംഗ്ലണ്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ വിസമ്മതിക്കുന്നവർക്ക് ഇനിമുതൽ10,000 പൗണ്ട് പിഴ. ഇന്ത്യൻ രൂപയിൽ 9,50,785.50 ആകും പിഴത്തുക. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് പിഴത്തുക ഉയർത്തിയത്.
ബ്രിട്ടനിൽ കോവിഡിെൻറ രണ്ടാംവരവാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുകയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം സ്വയം നിരീക്ഷണം ഏർപ്പെടുത്തുകയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കലുമാണെന്ന് ബോറിസ് ജോൺസൺ പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ കോവിഡ് പോസിറ്റീവായവരോടും രോഗലക്ഷണങ്ങളുള്ളവരോടും 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം. േകാവിഡ് പോസിറ്റീവായവരോടൊപ്പമോ, രോഗലക്ഷണങ്ങളുള്ളവരോടൊപ്പമോ താമസിക്കുന്നവർ 14ദിവസം നിരീക്ഷണത്തിൽ കഴിയണം.
വിദേശ യാത്രകൾ നടത്തിയ ശേഷം ബ്രിട്ടനിൽ തിരിച്ചെത്തി ക്വാറൻറീൽ ലംഘിച്ചാൽ 10,000 പൗണ്ട് പിഴയൊടുക്കണം. കൂടാതെ നിരന്തരം കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കാത്തവരിൽനിന്നും സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി ജോലിക്കെത്തിക്കുന്ന സ്ഥാപന ഉടമകളിൽനിന്നും ഇത്രയും തുക പിഴ ഇൗടാക്കും. ബ്രിട്ടനിൽ 42,000 ത്തോളം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ മരണവും ബ്രിട്ടനിലാണ്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.