Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
1,098 carat gigantic diamond
cancel
Homechevron_rightNewschevron_rightWorldchevron_rightലോകത്തിലെ ഏറ്റവും വലിയ...

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം ബോട്​സ്വാനയിൽ കണ്ടെത്തി

text_fields
bookmark_border

ലോകത്തിലെ ഏറ്റവു​ം വലിയ മൂന്നാ​മത്തെ വജ്രം കണ്ടെത്തി. ബോട്​സ്വാനയിലെ വജ്ര ഖനന കമ്പനിയായ ഡേബ്​സ്വാന അറിയിച്ചതാണ്​ ഇക്കാര്യം.

1098 കാരറ്റിന്‍റെ വജ്രമാണ്​ ഖനനത്തിൽ ക​ണ്ടെടുത്തത്​. അഞ്ചു പതിറ്റാണ്ടായി നടത്തുന്ന ഖനനത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ വജ്രമാണിതെന്ന്​ കമ്പനി അവകാശപ്പെട്ടു.

1905ൽ ദക്ഷിണാഫ്രിക്കയിൽനിന്ന്​ കണ്ടെത്തിയ 3106 കാരറ്റിന്‍റെ കള്ളിനൻ വജ്രമാണ്​ ലോകത്തിലെ ഏറ്റവും വലിയ വ​ജ്രം. രണ്ടാമത്തേത്​ 2015ൽ ബോട്​സ്വാനയിൽ നിന്ന്​ കണ്ടെത്തിയ ലെസെഡി ലാ റോണോയും. 1109 കാരറ്റിന്‍റെ വജ്രമാണ്​ അത്​.


അതേസമയം വജ്രത്തിന്‍റെ മൂല്യനിർണയം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ്​ വിവരം. നിലവിൽ വജ്രം കമ്പനിയുടെ ആക്​ടിങ്​ മാനേജിങ്​ ഡയറക്​ടർ ലിനെറ്റ്​ ആംസ്​ട്രോങ്​ രാജ്യത്തെ പ്രസിഡന്‍റ്​ മോക്വീറ്റ്​സി മാസിസിക്ക്​ നൽകി. ഡി ബിയേഴ്​സ്​ വഴിയാണോ അതോ സർക്കാർ ഉടമസ്​ഥതയിലെ ഒകാവാംഗോ ഡയമണ്ട്​ കമ്പനി വഴിയാണോ വജ്രം വിൽക്കേണ്ടതെന്ന കാര്യത്തെക്കുറിച്ച്​ തീരുമാനിച്ചിട്ടില്ലെന്ന്​ കമ്പനി അധികൃതർ അറിയിച്ചു.

ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉൽപ്പാദക രാജ്യമാണ്​ ബോട്​സ്വാന. ബോട്​സ്വാനൻ സർക്കാറിന്‍റെയും ആ​ം​ഗ്ലോ അമേരിക്കയുടെ ഡി ബിയേഴ്​സിന്‍റെയും സംയുക്ത സംരംഭമാണ്​ ഡെബ്​സ്വാന. വിൽപ്പന വരുമാനത്തിന്‍റെ 80 ശതമാനവും സർക്കാർ ഖജനാവിലേക്ക്​ പോകും.

മൂല്യത്തിന്‍റെ അടിസ്​ഥാനത്തിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള വജ്രഖനിയായ ജ്വനെങ്ങിൽനിന്നാണ്​ വജ്രം കണ്ടെത്തിയത്​. ക​​​ഴിഞ്ഞവർഷം ഡെബ്​സ്വാന 16.6 മില്ല്യൺ കാരറ്റ്​ വജ്രമാണ്​ കണ്ടെത്തിയത്​. 2019ൽ ഇത്​ 23.3 മില്ല്യൺ ആയിരുന്നു.

ഡി ബിയേഴ്​സിന്‍റെ മൂന്നിൽ രണ്ടു ഭാഗം വജ്രം ഉൽപ്പാദിപ്പിക്കുന്നത്​ ബോട്​സ്വാനയിലാണ്​. വജ്രത്തിന്‍റെ 90 ശതമാനവും കയറുമതി ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diamondBotswana
News Summary - 1,098 carat gigantic diamond in Botswana, could be third-biggest ever
Next Story