ഓജോ ബോർഡ് ഗെയിമിനിടെ 11 കുട്ടികൾ കുഴഞ്ഞുവീണു; സത്യമെന്ത്?
text_fieldsബഗോട്ട: കൊളംബിയയിൽ ഓജോ ബോർഡ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണു.ഹാറ്റോയിലെ അഗ്രികൾച്ചറൽ ടെക്നിക്കൽ ഇൻസ്റ്റിട്ട്യൂട്ടിലെ 11 വിദ്യാർഥികളാണ് ഓജോ ബോർഡ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്.അധ്യാപകരാണ് ബോധരഹിതരായ നിലയിൽ കുട്ടികളെ കണ്ടെത്തിയത്. 13നും 17നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇവർ. കുട്ടികൾക്ക് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നതായും വായിൽനിന്ന് നുരയുംപതയും വന്നതായും അധ്യാപകരെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമമായ ദ ഇൻഡിപെൻഡൻറ് റിപ്പോർട്ട് ചെയ്തു. ഇവരെ ഉടൻ തന്നെ മാന്വേല ബെൽട്രൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റുവെന്നാണ് വൈദ്യപരിശോധനയിൽ കണ്ടെത്തിയത്. കുട്ടികൾ സ്‌കൂൾ വരാന്തയിൽ ഓജോ ബോർഡ് കളിച്ചിരുന്നതായും ആത്മാവിനെ വിളിച്ചു വരുത്തുന്നതിന്റെ ഭാഗമായി ബോർഡിൽ ചില വാക്കുകളും ചിഹ്നങ്ങളും എഴുതിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളുണ്ടായി. അതിനിടെ, ഓജോ ബോർഡ് കളിച്ചതു കൊണ്ടാണ് കുട്ടികൾ ബോധരഹിതരായതെന്ന വാദം തള്ളി ഹാറ്റോ മേയർ ജോസ് പാബ്ലോ ടോലോസ റോണ്ടൻ രംഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാത്ത വാദങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.