സ്‌കൂൾ ബസെടുത്ത് പാഞ്ഞ 11 കാരൻ അരമണിക്കൂറോളം ടൗണിൽ കറങ്ങി; അവസാനം പൊലീസ് പിന്തുടർന്ന് പിടികൂടി
text_fieldsസ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസെടുത്ത് അരമണിക്കൂറോളം ടൗണിൽ കറങ്ങി 11 കാരൻ. വിവരമറിഞ്ഞ പൊലീസ് എത്തി ബസിനെ പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ ആളപായമില്ലെങ്കിലും വഴിവക്കിലെ പോസ്റ്റിലും മരങ്ങളിലുമൊക്കെ ഇടിച്ച് തകർന്ന നിലയിലാണ് ബസ്. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ഒക്ടോബർ 11 ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
അവധിയായതിനാൽ പാർക്ക് ചെയ്തിരുന്ന ബസാണ് ബാലൻ എടുത്തുകൊണ്ടുപോയത്. പുഷ് സ്റ്റാർട്ടുള്ള വാഹനമായിരുന്നു ഇതെന്നും താക്കോൽ വാഹനത്തിെൻറ ഡാഷിനുള്ളിൽ വച്ചിരുന്നതാണ് കുട്ടിക്ക് സഹായകരമായതെന്നും പൊലീസ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ 11 ഒാടെ കുട്ടി ബസിൽ കടന്ന് വാഹനം സ്റ്റാർട്ട് ചെയ്ത് ടൗണിലേക്ക് ഒാടിച്ച് പോവുകയായിരുന്നു. അര മണിക്കൂറോളം ബസ് നിരത്തിലൂടെ പാഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ഒട്ടും താൽപര്യമില്ലാതിരുന്നതിനാൽ വഴിവക്കിലെ മരങ്ങളിലൊക്കെ ഇടിച്ചിട്ടാണ് കുട്ടി വാഹനം ഒാടിച്ചത്.
വിഴിയിലെ ഗ്യാസ് ലൈനിൽ തട്ടിയും സ്വകാര്യ പുരയിടങ്ങളിലൂടെ സഞ്ചരിച്ചും ഒടുവിൽ മരത്തിെൻറ വലിയ ശാഖയുടെ കീഴിലൂടെ പോകാൻ ശ്രമിക്കുേമ്പാൾ അതിൽ ഇടിച്ചുമൊക്കെയായിരുന്നു യാത്രയെന്ന് ലൂസിയാന പൊലീസ് പറഞ്ഞു. അവസാനം പൊലീസ് ബസ് തടഞ്ഞ് കുട്ടി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ കുട്ടി പരിഭ്രമമൊന്നും കാണിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 'ആർക്കും പരിക്കേൽക്കാത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്രത്യേകിച്ച് വാഹനം ഒാടിച്ച് കുട്ടിക്ക്. സുരക്ഷിതമായി ജീവിക്കാനും മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കരുതെന്നും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. പ്രത്യേകിച്ചും സ്‌കൂൾ ബസുകൾ'-ലൂസിയാന പൊലീസ് ചീഫ് ടോം ഹാർഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.