കൈയിൽ എഴുതിയിട്ട ഫോൺനമ്പറുമായി 11കാരൻ അഭയത്തിനായി താണ്ടിയത് ആയിരം കിലോമീറ്ററുകൾ
text_fieldsബ്രാറ്റിസ്ലാവ(സ്ലൊവാക്യ): 11 കാരനായ ബാലൻ അഭയം തേടി ഏകനായി യുക്രെയ്നിൽ നിന്ന് സ്ലൊവാക്യയിലേക്ക് സഞ്ചരിച്ചത് ആയിരം കിലോമീറ്റർ. റഷ്യ കഴിഞ്ഞദിവസം ബോംബിട്ട ആണവനിലയം സ്ഥിതിചെയ്യുന്ന സാഫോറീസിയയിൽ നിന്നായിരുന്നു അവന്‍റെ പാലായനം. ഒരു പ്ലാസ്റ്റിക് സഞ്ചിയും പാസ്‌പോര്‍ട്ടും പിന്നെ കയ്യില്‍ എഴുതിയിട്ട ഒരു ഫോണ്‍ നമ്പറുമായിട്ടായിരുന്നു അവന്‍റെ യാത്ര.
ഒറ്റക്ക് ആ തീവണ്ടിയിൽ മകനെ കയറ്റിവിടുമ്പോൾ മാതാവ് യൂലിയ പിസെറ്റ്സ്‌കായക്ക് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുദ്ധഭൂമിയിൽ നിന്ന് തന്‍റെ മകനെങ്കിലും രക്ഷപ്പെടണം. കിടപ്പുരോഗിയായ അമ്മയെ വിട്ട് യൂലിയക്ക് അവനോടൊപ്പം പോകാൻ കഴിയുമായിരുന്നില്ല.
സ്ലൊവാക്യയിലെത്തിയ ബാലനെ സന്നദ്ധസേവകര്‍ ഏറ്റെടുത്തു. ആഹാരവും വെള്ളവും നല്‍കി. ബന്ധുക്കളെ കണ്ടെത്തി ഏല്‍പ്പിച്ചു.
''എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചവരോട് വലിയ നന്ദി. നിങ്ങളുടെ കുഞ്ഞുരാജ്യത്ത്, വലിയ ഹൃദയമുള്ള മനുഷ്യരുണ്ട്'' എന്ന് സ്ലൊവാക്യയ്ക്കു നന്ദിപറഞ്ഞ് യൂലിയ ഫേസ്ബുക്കിലെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.