ദിവസവും '111 ഗുളികകൾ'; ചെറുപ്പം നിലനിർത്താന്‍ ബ്രയാൻ ജോൺസൺ
text_fieldsഅമേരിക്കൻ കോടീശ്വരനായ ബ്രയാൻ ജോൺസൺ ചെറുപ്പം നിലനിർത്താന്‍ ദിവസവും കഴിക്കുന്നത് 111ഓളം ഗുളികകൾ. ഇതിനായി പ്രതിവർഷം 2 മില്യൺ ഡോളറാണ് ബ്രയാൻ ചെലവഴിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ബ്രയാൻ തന്‍റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് വ്യക്തമാക്കിയത്. തന്‍റെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി വിവിധ ആരോഗ്യ ഉപകരണങ്ങളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. തന്‍റെ ശരീരം മുഴുവനും ഒരു ആന്‍റി-ഏജിംഗ് അൽഗോരിതത്തിലേക്ക് മാറ്റാൻ താൻ ആഗ്രഹിക്കുന്നതെന്നും വാർധക്യത്തിലേക്ക് കടക്കുന്ന തന്‍റെ ശരീരത്തെ ചെറുപ്പമാക്കാനുമാണ് ഇതെന്ന് ബ്രയാൻ പറഞ്ഞു.
46-കാരനായ ബ്രയാൻ തന്‍റെ കൗമാരക്കാരനായ മകനുമായി രക്തം മാറ്റിയാണ് പ്രതിദിനം 100-ലധികം സപ്ലിമെന്‍റുകൾ എടുക്കുന്നത്. 30 ഡോക്ടർമാരുടെ ഒരു സംഘമാണ് അദ്ദേഹത്തിനായി പ്രവർത്തിക്കുന്നത്. ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്ത് എം.ആർ.ഐ സ്‌കാനിംഗിനും വിധേയമാക്കിയാണ് ബ്രയാൻ തന്‍റെ ആരോഗ്യം സംരക്ഷിക്കുന്നത്. ബ്രയാൻ എന്നും രാവിലെ 11 മണിക്ക് പ്രധാന ഭക്ഷണം കഴിക്കും. കൊളാജൻ, സ്‌പെർമിഡിൻ, ക്രിയാറ്റിൻ തുടങ്ങിയ ചേരുവകൾ അടങ്ങിയ ഗ്രീൻ ജയന്റ് സ്മൂത്തിയിലാണ് അദ്ദേഹത്തിന്‍റെ ഒരു ദിവസം ആരംഭിക്കുന്നത്.
400 മില്യൺ ഡോളർ ആസ്തിയുള്ള ടെക് കോടീശ്വരന്‍റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ കേറ്റ് ടോലോയും ഇതേ ജീവിതശൈലിയാണ് പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.