പാകിസ്താനിൽ ഭീകരവിരുദ്ധസേന ഓഫിസിൽ സ്ഫോടനം; 17 മരണം
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ സ്വാത്തിൽ ഭീകര വിരുദ്ധ സേനയുടെ ഓഫിസിലുണ്ടായ സ്ഫോടനത്തിനു കാരണം ഷോർട്ട് സർക്യൂട്ടെന്ന് പൊലീസ്. തിങ്കളാഴ്ചയുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ 13 പൊലീസ് ഉദ്യോഗസ്ഥരും നാലു സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിച്ചിരുന്നു. ഈ രീതിയിലായിരുന്നു പൊലീസിന്റെ ആദ്യ പ്രതികരണവും.
വെടിമരുന്നും മോർട്ടാർ ഷെല്ലുകളും സൂക്ഷിച്ച സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന് സി.ടി.ഡി ഡി.ഐ.ജി ഖാലിദ് സൊഹൈൽ പറഞ്ഞു.
ഓഫിസിനുനേരെ ആക്രമണമോ വെടിവെപ്പോ ഉണ്ടായിട്ടില്ലെന്നും സ്ഫോടനത്തിന്റെ യഥാർഥ കാരണം അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു. 2009 വരെ ഇസ്ലാമിക് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു ഈ ഓഫിസ്. പിന്നീട് പാക് സർക്കാർ പിടിച്ചെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.