നൈജീരിയയിൽ റെബലുകളെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണത്തിൽ 120 സാധാരണക്കാർ കൊല്ലപ്പെട്ടു
text_fieldsകഡുന: നൈജീരിയൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ അബദ്ധത്തിൽ 58 സാധാരണക്കാർ കൊല്ലപ്പെട്ടു. വിമതരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് സാധാരണക്കാർ കൊല്ലപ്പെട്ടത്. സായുധ സംഘങ്ങൾ പിടിമുറുക്കിയ നൈജീരിയയുടെ വടക്ക് ഭാഗത്താണ് സംഭവം. കഡുന സംസ്ഥാനത്തെ ഇഗാബി കൗൺസിൽ ഏരിയയിൽ പ്രവാചക കീർത്തന സദസ്സിൽ സംഗമിച്ചവർക്കു നേരെയായിരുന്നു ഡ്രോൺ പതിച്ചത്.
85 പേരുടെ മരണം സ്ഥിരീകരിച്ച ദേശീയ എമർജൻസി ഏജൻസി തെരച്ചിൽ തുടരുകയാണെന്നും അറിയിച്ചു. ആംനസ്റ്റി ഇന്‍റർനാഷനലാണ് 120 ഓളം പേർ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയത്. മരിച്ചതിൽ കുട്ടികളും സ്ത്രീകളുമാണ് കൂടുതൽ. നൈജീരിയയിലെ പ്രശ്നബാധിതമേഖലയിൽ ലക്ഷ്യം തെറ്റി നടക്കുന്ന ആക്രമണങ്ങളിൽ പുതിയതാണിത്. 2014 ഫെബ്രുവരിയിൽ ബർണോയിൽ നടന്ന ആക്രമണത്തിൽ 20 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.