കനത്ത മഴ:വെള്ളപ്പൊക്കത്തിൽ 13 നിർമാണത്തൊഴിലാളികൾ മരിച്ചു
text_fieldsഗുവാങ്‌ഡോംഗ്: ചൈനയിലെ ഗുവാങ്‌ഡോംഗിൽ വെള്ളപ്പൊക്കത്തിൽ 13 നിർമാണത്തൊഴിലാളികൾ മരിച്ചു.
ദേശീയപാതയിൽ തുരങ്ക നിർമ്മാണത്തിലേർപ്പെട്ടവരാണ് മരിച്ചത്. 2019 ആരംഭിച്ച തുരങ്കം നിർമ്മാണ പ്രവൃത്തിയാണിത്. ഈ വർഷം പ്രവൃത്തി പൂർത്തിയാകാനിരിക്കെയാണ് ദുരന്തമുണ്ടായത്.
ഇതേസമയം, മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പെയ്ത മഴയിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ഏഴ് പേരെ കാണാതായി. ഇതുവരെ 1,00,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. 160 ലധികം ട്രെയിനുകൾ ഷെങ്‌ഷൂഡോംഗ് റെയിൽവേ സ്റ്റേഷനിൽ സർവീസ് നിർത്തിയിരിക്കയാണ്, ഇത്, ധാരാളം യാത്രക്കാരെ പ്രയാസത്തിലാക്കി.
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണിവിടെയുള്ളത്. പേമാരിയെ തുടർന്ന്, വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, ഗതാഗത തടസ്സം എന്നിവ അനുഭവിക്കുകയാണ്. നഗരത്തിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മാത്രമല്ല, അടിയന്തര പ്രതികരണ രക്ഷാപ്രവർത്തനം ആരംഭിച്ച് വെള്ളപ്പൊക്ക ദുരിതാശ്വാസ സംഘത്തെ ഹെനാനിലേക്ക് അയച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം 11.3 ദശലക്ഷം യുഎസ് ഡോളർ നഷ്ടം വരുത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ. അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴ പ്രവിശ്യയെ ബാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.