തായ്‍ലൻഡിലെ നിശാക്ലബിൽ വൻ തീപിടിത്തം; 13 മരണം
text_fieldsബാങ്കോക്ക്: തായ്‍ലൻഡിലെ നിശാക്ലബിലുണ്ടായ വൻ തീപിടിത്തം 13പേർ മരിച്ചതായി പൊലീസ് അറിയിച്ചു. തായ്‌ലൻഡിലെ ചോൻബുരി പ്രവിശ്യയിലാണ് സംഭവം. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു തത്സമയ സംഗീത പരിപാടിക്കിടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
പുലർച്ചെ ഒരുമണിയോടെ മൗണ്ടൻ ബി നിശാക്ലബിൽ തീ പിടിച്ചതായി വിവരം ലഭിക്കുകയായിരുന്നെന്ന് പൊലീസ് കേണൽ വുട്ടിങ്പോങ് സോംജായി പറഞ്ഞു. അപകടത്തിൽ പെട്ടവരെല്ലാം തായ് പൗരൻമാരാണ്. സംഭവത്തിൽ അന്വേഷണം പുരോഗിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അഗ്നിശമന സേനാംഗങ്ങൾ രണ്ടുമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയെതെന്ന് പ്രദേശികമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 2009ൽ തായ്‍ലൻഡിലെ സാന്തിക നിശാക്ലബിൽ പുതുവത്സരദിനത്തിലുണ്ടായ തീപ്പിടിത്തത്തിൽ 60ഓളം പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.