കീഴടങ്ങിയിട്ടും 13കാരനെ വെടിവെച്ചിട്ട് പൊലീസ്; യു.എസിൽ പ്രതിഷേധം അടങ്ങുന്നില്ല
text_fieldsവാഷിങ്ടൺ: 13കാരനായ ബാലൻ ആകാശത്തേക്ക് കൈ ഉയർത്തി അപേക്ഷിച്ചിട്ടും മനസ്സലിയാതെ െപാലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്ത്തുന്ന ദൃശ്യമടങ്ങിയ വിഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ വീണ്ടും സുരക്ഷാസേനക്കെതിരെ പ്രതിഷേധ ജ്വാല. കഴിഞ്ഞ മാസമാണ് ആദം ടോളിഡോ എന്ന ബാലനെ ഷികാഗോ പൊലീസ് വെടിവെച്ചുകൊന്നത്.
പൊലീസ് ടോളിഡോയോട് നിൽക്കാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടർന്നാണ് വെടിവെച്ചതെന്നായിരുന്നു നേരത്തേ വിശദീകരണം നൽകിയിരുന്നത്. കൈയിൽ ആയുധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.
എന്നാൽ, പിന്തുടർന്ന് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ സഞ്ചാരം നിർത്തി തിരിഞ്ഞുനോക്കുന്നതും കൈ ഉയർത്തി കീഴടങ്ങുന്നതിെൻറ സൂചന നൽകുന്നതും വിഡിയോയിൽ കാണാം. കൈയിൽ ആയുധങ്ങളൊന്നുമില്ല. തൊട്ടുമുന്നിൽ നിൽക്കെ നെഞ്ച് തകർത്ത് പൊലീസ് വെടിവെക്കുകയായിരുന്നു. വിഡിയോ പുറത്തുവിട്ട ഷികാഗോ മേയർ കണ്ടിരിക്കാനാവാത്ത ഹൃദയം നുറുങ്ങുന്ന കാഴ്ചയാണിതെന്ന് അഭിപ്രായപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സെനറ്റർമാരും സന്നദ്ധ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ലാറ്റിനോ വിഭാഗക്കാരനാണ് കൊല്ലപ്പെട്ട ബാലൻ.
പൊലീസിനെ പിടികൂടിയ വംശീയതയാണ് പിന്നിലെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു. ഒരു മാസം മുമ്പ് നടന്ന വെടിവെപ്പായിട്ടും ഇതുവരെയും ഇതിെൻറ വിഡിയോ പുറത്തുവിട്ടിരുന്നില്ല. കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിയുംവരെ മാതാവിനെ വിവരം അറിയിച്ചിട്ടുമുണ്ടായിരുന്നില്ല.
ആദ്യം ഫോേട്ടാ ചോദിച്ചെത്തിയ പൊലീസ് 30 മിനിറ്റ് കഴിഞ്ഞ് മാതാവിനെ കൂട്ടി മൃതദേഹം പരിശോധിക്കാൻ മെഡിക്കൽ എക്സാമിനറുടെ ഓഫിസ് വരെ ചെല്ലാൻ ആവശ്യെപ്പടുകയായിരുന്നു.
ടോളിഡോക്കു പുറമെ 18ഉം 22ഉം വയസ്സുള്ള രണ്ടുപേർ കൂടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
കറുത്ത വർഗക്കാരനായ 20കാരനെ പൊലീസ് കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.