അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; 15 പേർ മരണപ്പെട്ടു, 78 പേർക്ക് പരിക്കേറ്റു
text_fieldsകാബുൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 15 പേർ മരണപ്പെട്ടു. 78 പേർക്ക് പരിക്കേറ്റു. രാവിലെ 11നാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിെൻറ പ്രഭവ കേന്ദ്രം. തുടർന്ന്, 5.5, 4.7, 6.3, 5.9, 4.6 തീവ്രതയുള്ള ഏഴ് തുടർചലനങ്ങൾ ഉണ്ടായി.
അഫ്ഗാനിസ്ഥാനിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ജംഗ്ഷന് സമീപം സ്ഥിതിചെയ്യുന്ന ഹിന്ദുകുഷ് പർവതനിരകളിൽ. കഴിഞ്ഞ വർഷം ജൂണിൽ, 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് 1,000-ലധികം ആളുകൾ മരണപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജർമിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി 13 പേർ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.