കാനഡയിൽ പാർസൽ മോഷ്ടാക്കളായ 15 ഇന്ത്യൻ വംശജർ അറസ്റ്റിൽ
text_fieldsടൊറന്റോ: കാർഗോ വഴിയെത്തുന്ന പാർസൽ വസ്തുക്കൾ മോഷ്ടിക്കുന്ന ഇന്ത്യൻ വംശജരുടെ സംഘത്തെ പിടികൂടിയതായി കനേഡിയൻ പൊലീസ് അറിയിച്ചു. 15 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരിൽനിന്ന് 90 ലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 56 കോടി രൂപ) മോഷണവസ്തുക്കൾ കണ്ടെടുത്തു.
ബാൽകർ സിങ് (42), അജയ് (26), മൻജീത് പഡ്ഡ (40), ജഗ്ജീവൻ സിങ് (25), അമൻദീപ് ബൈദ്വൻ (41), കരംഷന്ദ് സിങ് (58), ജസ്‍വീന്ദർ അത്‍വാൾ (45), ലഖ്‍വീർ സിങ് (45), ജഗ്പാൽ സിങ് (34), ഉപ്കരൺ സന്ധു (31), സുഖ്‍വീന്ദർ സിങ് (44), കുൽവീർ ബൈൻസ് (39), ബനിശിദർ ലാൽസരൺ (39), ശോഭിത് വർമ (23), സുഖ്‍വീന്ദർ ധില്ലൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (ജി.ടി.എ) പീൽ നഗരസഭ പരിധിയിൽനിന്ന് തുടർച്ചയായി ട്രാക്ടർ, ട്രെയിലർ തുടങ്ങിയവയും കാർഗോ വസ്തുക്കളും മോഷണംപോകാൻ തുടങ്ങിയതോടെ കഴിഞ്ഞ മാർച്ചിൽ രൂപവത്കരിച്ച സംയുക്ത ദൗത്യസംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.