Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2022 3:01 PM IST Updated On
date_range 15 Oct 2022 3:01 PM ISTതുർക്കി കൽക്കരി ഖനി സ്ഫോടനം: മരണം 28 ആയി; 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
text_fieldsbookmark_border
അങ്കാറ: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരണം 28 ആയി. 15 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ബാർടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്.
'ഖനിയിൽ അകപ്പെട്ട ഞങ്ങളുടെ 15 തൊഴിലാളികളെ പുറത്തെത്തിക്കാനായില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്'. തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയിലു പറഞ്ഞു.
പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിൽ 2014ലുണ്ടായ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story