'അസാമാന്യ ധൈര്യം'; 150 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലിന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുടെ പേര്
text_fieldsലണ്ടൻ: 150 ദശലക്ഷം വർഷം പഴക്കമുള്ള കടൽ ഫോസിലിന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കിയുടെ പേര് നൽകി പോളിഷ് പാലിയന്‍റോളജിസ്റ്റുകൾ. ആഫ്രിക്കയിലെ എത്യോപ്യയിൽനിന്നാണ് വിചിത്ര ജീവിയുടെ നന്നായി സംരക്ഷിക്കപ്പെട്ടതും പൂർണവുമായ ഫോസിൽ കണ്ടെത്തിയത്.
പ്രത്യേക തരം തൂവലും കടലിനടിയിൽ പിടിച്ചിരിക്കാൻ കഴിയുന്ന തരത്തിൽ 10 നീളമുള്ള കൈകളും കൂർത്ത കൂടാരം പോലെയുള്ള നഖങ്ങളുമുള്ള പ്രത്യേക തരം ജീവിയുടേതാണ് ഫോസിലെന്നാണ് വിദഗ്ധർ പറയുന്നത്. റഷ്യൻ അധിനിവേശത്തിൽനിന്ന് യുക്രെയ്നെ പ്രതിരോധിക്കുന്നതിൽ അസാമാന്യ ധീരതയും ധൈര്യവും കാണിക്കുന്നതിനുള്ള ബഹുമാന സൂചകമായാണ് ഫോസിലിന് സെലൻസ്കിയുടെ പേര് നൽകിയതെന്ന് പാലിയന്‍റോളജിസ്റ്റുകൾ അറിയിച്ചു. 'ഓസിചിക്രിനൈറ്റ്സ് സെലെൻസ്കി' എന്നാണ് ഫോസിലിന് നൽകിയ പേര്.
അസാധാരണമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഫോസിലാണിതെന്ന് പോളണ്ടിലെ കാറ്റോവിസ് സൈലേഷ്യ സർവകലാശാലയിലെ പ്രഫ. മാരിയൂസ് സലാമൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.