ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 മരണം; 35 പേർക്ക് പരിക്ക്
text_fieldsധാക്ക: ബംഗ്ലാദേശിലെ ഛത്രഖകണ്ടയിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവർ ആരോപിച്ചു. ബസിൽ അമിതമായി യാത്രക്കാരെ കയറ്റിയതും അപകടത്തിനിടയാക്കി.
60 യാത്രക്കാരുമായി സഞ്ചരിച്ച ബാഷർ സ്മൃതി പരിബഹൻ ബസാണ് അപകടത്തിൽ പെട്ടത്. യഥാർഥത്തിൽ ഇതിൽ 52 പേരെ കയറ്റാൻ മാത്രമേ അനുമതിയുള്ളൂ. യാത്ര തുടങ്ങിയ ഉടൻ റോഡരികിലെ കുളത്തിലേക്ക് ബസ് മറിയുകയായിരുന്നു. 17 പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗ്ലാദേശിൽ ബസ് അപകടങ്ങൾ പതിവാണ്. ജൂണിൽ മാത്രം 559 റോഡപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അപകടങ്ങളിലായി 562 പേർ മരിക്കുകയും 812 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.