ചൈനയിൽ കാട്ടുതീ; 19 മരണം
text_fieldsബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ കാട്ടുതീയിൽ 18 അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 19 പേർ മരിച്ചു. തീയണക്കുന്നതിനിടെ പെട്ടെന്ന് കാറ്റിെൻറ ദിശ മാറി ഇവർ തീയിലകപ്പെടുകയായിരുന്നു.
തിങ്കളാഴ്ച ഉച്ച 3.51ന് പ്രദേശത്തെ ഫാമിലാണ് ആദ്യം തീ പിടിച്ചത്. ശക്തമായ കാറ്റിൽ സമീപെത്ത മലകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങൾക്ക് വഴിയൊരുക്കിയ ഫാം തൊഴിലാളിയാണ് മരിച്ച മറ്റൊരാൾ. രക്ഷാപ്രവർത്തനത്തിന് മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തിെൻറ കാരണം അന്വേഷിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഒരു വർഷം മുമ്പ് ഇതേ പ്രവിശ്യയിൽ കാട്ടുതീ കെടുത്തുന്നതിനിടെ 27 അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 30 പേർ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.