ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി തുർക്കിയിലെ ഉയ്ഗൂറുകൾ
text_fieldsഇസ്താംബൂൾ: ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ തുർക്കി പ്രോസിക്യൂട്ടർക്ക് പരാതി നൽകി ഉയ്ഗൂർ മുസ്ലിംകൾ. വംശഹത്യ, പീഡനം, ബലാത്സംഗം, മനുഷ്യത്വരഹിതമായ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ച് തുർക്കിയിലെ 19 ഉയ്ഗൂർ വിഭാഗക്കാരാണ് 112 ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയത്. ചൈനയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ 116 ഉയിഗൂറുകൾ തടങ്കലിൽ കഴിയുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
ഇസ്താംബുൾ ചീഫ് പ്രോസിക്യൂട്ടർ ഓഫീസിലാണ് അവർ പരാതി നൽകിയത്. ദശലക്ഷക്കണക്കിന് ഉയ്ഗൂർ മുസ്ലിംകളെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും തടവറകളിലേക്കും അയച്ച് അടിമപ്പണി ചെയ്യിക്കുന്ന ചൈനീസ് ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ഗുൽഡൻ സോൺമെസ് പറഞ്ഞു.
അതേസമയം, അത്തരം ക്യാമ്പുകൾ നിലവിലില്ലെന്ന് ആദ്യം പറഞ്ഞ ചൈന, പിന്നീട് അവ തൊഴിൽ കേന്ദ്രങ്ങളാണെന്നും തീവ്രവാദത്തെ ചെറുക്കാനായി സ്ഥാപിച്ചതാണെന്നും അവിടെ ഉയ്ഗൂറുകൾ പീഡനം നേരിടുന്നതായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിന്നീട് തിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.