Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ രോഗമുക്തരായ...

ചൈനയിൽ രോഗമുക്തരായ രണ്ട്​ പേർക്ക്​ വീണ്ടും കോവിഡ്​

text_fields
bookmark_border
ചൈനയിൽ രോഗമുക്തരായ രണ്ട്​ പേർക്ക്​ വീണ്ടും കോവിഡ്​
cancel

ബെയ്​ജിങ്​: ചൈനയിൽ കോവിഡ്-19 ബാധയിൽ നിന്നും സുഖം പ്രാപിച്ച രണ്ട് പേർക്ക്​ വീണ്ടും വൈറസ്​ ബാധ. മധ്യ ചൈനീസ് പ്രവിശ്യയായ ഹുബെയിയിൽ നിന്നുള്ള 68 കാരിയാണ്​ വീണ്ടും കോവിഡ്​ പോസിറ്റീവായത്​. ഡിസംബറിൽ കോവിഡ്​ ബാധിതയായ ഇവർ ​ ജനുവരിയിലാണ് ​കോവിഡ് നെഗറ്റീവായത്​. ഇവരെകൂടാതെ ഏപ്രിലിൽ രോഗമുക്തനായ വ്യക്തിയും ആഗസ്​റ്റ്​ 10 ന്​ ഷാങ്​ഹായിൽ നടത്തിയ പരിശോധനയിൽ കോവിഡ്​ പോസിറ്റീവണെന്ന്​ കണ്ടെത്തി​. ഇരുവർക്കും​ രോഗലക്ഷണങ്ങളൊന്നുമില്ല.

രോഗിയുമായി സമ്പർക്കം പുലർത്തിയ ആർക്കും കോവിഡ്​ ബാധിച്ചിട്ടില്ല. എങ്കിലും ഇവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. കോവിഡ്​ വൈറസിനെ ചെറുക്കാനുള്ള ആൻറീബോഡിയുടെ അളവിലുണ്ടായ കുറവുമൂലമാകാം വീണ്ടും രോഗബാധയുണ്ടായതെന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​.

കോവിഡ്​ മുക്തരായാൽ വീണ്ടും വൈറസ്​ ബാധയുണ്ടാകില്ലെന്നാണ്​ ആരോഗ്യമേഖലയിലെ വിദഗ്​ധർ വിലയിരുത്തിയിരുന്നത്​. എന്നാൽ വൈറസ്​ പൊട്ടിപ​ുറപ്പെട്ട ചൈനയിൽ തന്നെ രോഗമുക്തരിൽ വീണ്ടും കോവിഡ്​ ബാധയുണ്ടായത്​ ആശങ്ക വർധിപ്പിക്കുന്നതാണ്​.

കോവിഡ്​ വൈറസ്​ വ്യാപനം ലോകമെമ്പാടുമുള്ള 20 ദശലക്ഷത്തിലധികം പേരെ രോഗികളാക്കുകയും 748,000 പേരുടെ ജീവനെടുക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid recoverychina covid#Covid19
Next Story