യു.എസിൽ അതിശക്തമായ ചുഴലിക്കാറ്റ് : രണ്ട് മരണം
text_fieldsഅർക്കൻസാസ്: യു.എസിലെ അർക്കൻസാസിൽ അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് മരണം. അർക്കൻസാസിലെ ലിറ്റിൽ റോക്കിലും സമീപ പട്ടണങ്ങളിലുമായാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്.
വീടുകളുടെതുൾപ്പെടെ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരയും ചുമരുകളും തകർന്നു. വാഹനങ്ങൾ മറിയുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. വൈദ്യുത ലൈനുകൾ അറ്റുവീണും നിരവധി പേർക്ക് പരിക്കേറ്റു.
വിവിധ അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും 24 പേർ വിവിധ തരത്തിൽ പരിക്കുകളേറ്റ് നിലവിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
അർക്കൻസാസിലെ ഏറ്റവും ജനസാന്ദ്രതയേറിയ സ്ഥലമാണ് ലിറ്റിൽ റോക്ക്. അതിനാൽ അപകടത്തിന്റെ തീവ്രത ഇനിയും വർധിക്കുമെന്നും ശക്തമായ ജാഗ്രത പുലർത്തണമെന്നും യൂനിവേഴ്സിറ്റി ഓഫ് അർക്കൻസാസ് ഫോർ മെഡിക്കൽ സയൻസസ് ആശുപത്രി മുന്നറിയിപ്പ് നൽകി.
അതേസമയം, നോർത്ത് ലിറ്റിൽ റോക്കിലെ ബാപ്റ്റിസ്റ്റ് ഹെൽത്ത് മെഡിക്കലസെന്റിറൽ 11 പേർ ചുഴലിക്കാറ്റിൽ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ടെന്നും ഒരാൾ ഗുരുതരവസ്ഥയിലാണെന്നും പ്രാദേശിക ടി.വി ചാനൽ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇതുവരെ ഉറപ്പുവരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.