കാബൂളിലെ മസ്ജിദിൽ വൻ സ്ഫോടനം; 20 മരണം; നിരവധി പേർക്ക് പരിക്ക്
text_fieldsകാബൂള്‍: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ മസ്ജിദിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ 20 പേർ മരിച്ചു. 40ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്ക് പടിഞ്ഞാറൻ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ മസ്ജിദിൽ ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനം. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിന്‍റെ അന്വേഷണം തുടരുകയാണ്. മരണസംഖ്യ സംബന്ധിച്ച് താലിബാനും ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. മസ്ജിദിനുള്ളിലാണ് സ്ഫോടനം നടന്നതെന്നും എത്രപേർ മരിച്ചെന്ന് ഇതുവരെ വ്യക്തമല്ലെന്നും കാബൂൾ പൊലീസിന്‍റെ വക്താവ് ഖാലിദ് സദ്റാനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്താനിൽ ഭരണം താലിബാൻ ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.