ലിബിയൻ തീരത്ത് അഭയാർഥി േബാട്ട് മുങ്ങി 20 മരണം
text_fieldsകൈറോ: യൂറോപ് ലക്ഷ്യമാക്കി നീങ്ങിയ അഭയാർഥി ബോട്ട് ലിബിയൻ തീരത്ത് മെഡിറ്ററേനിയൻ കടലിൽ മുങ്ങി 20 പേർക്ക് ദാരുണാന്ത്യം. ലിബിയയിൽനിന്നുതന്നെ 124 അഭയാർഥികളുമായി പുറപ്പെട്ട മറ്റൊരു ബോട്ട് കടലിൽ മുങ്ങി 74 പേർ മരിച്ചുവെന്ന വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് രണ്ടാമത്തെ ദുരന്തവുമുണ്ടായത്.
അതേസമയം, അപകടനിലയിലായ ബോട്ടിൽനിന്ന് നിരന്തരം സഹായ അഭ്യർഥന ഉണ്ടായിട്ടും യൂറോപ്യൻ യൂനിയൻ അധികൃതർ രക്ഷാപ്രവർത്തനം നടത്താതെ അവഗണിച്ചതായി, മെഡിറ്ററേനിയൻ കടലിൽ ഇത്തരം രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന സന്നദ്ധ സംഘടന ആരോപിച്ചു. ''ബോട്ടിൽനിന്ന് ഞങ്ങൾക്ക് ഒട്ടേറെ തവണ സന്ദേശം വന്നു. ഇതു ഞങ്ങൾ ഇ.യു അധികൃതർക്ക് കൈമാറി, നിരന്തരം അഭ്യർഥിച്ചിട്ടും അവർ ചെവികൊണ്ടില്ല. അവർ ആ അഭയാർഥികളെ മുങ്ങിമരിക്കാൻ വിടുകയായിരുന്നു''-സംഘടന വക്താവ് പറഞ്ഞു. ലിബിയയിലെ സോർമാനിൽനിന്ന് പുറപ്പെട്ടതായിരുന്നു ബോട്ട്. നിരവധി സ്ത്രീകളും കുട്ടികളും ദുരന്തത്തിൽ പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.