കാനറി ദ്വീപിൽ വൻ തീപിടിത്തം; 2,000 പേരെ ഒഴിപ്പിച്ചു
text_fieldsബാഴ്‌സലോണ: സ്‌പെയിനിലെ കാനറി ദ്വീപുകളിലെ ലാ പാൽമയിലുണ്ടായ കാട്ടുതീ നിയന്ത്രണാതീതമായതിനാൽ 2,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ 11,000 ഏക്കർ വനഭൂമി കത്തിനശിച്ചു.
ലാ പാൽമയുടെ പടിഞ്ഞാറ് ഭാഗത്ത് വീടുകൾ നിറഞ്ഞ മരങ്ങളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശത്താണ് തീപിടുത്തം. മേഖലയിലെ ഒരു ഡസനോളം വീടുകൾ പൂർണമായും കത്തിനശിച്ചു. വിമാനങ്ങളിൽ നിന്നുൾപ്പെടെ വെള്ളം തളിച്ച് തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാറ്റിന്റെ ദിശാമാറ്റം മൂലം വ്യാപക നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
85,000 ജനസംഖ്യയാണ് കാനറി ദ്വീപിലുള്ളത്. കഴിഞ്ഞ വർഷവും സ്പെയിൻ റെക്കോർഡ് താപനിലയായിരുന്നു. മാർച്ചിൽ തന്നെ രൂക്ഷമായ തീപിടിത്തം കണ്ടതിനെത്തുടർന്ന് കാട്ടുതീ പടർന്നുപിടിക്കാനുള്ള സാഹചര്യം രൂപപ്പെട്ടതായി അധികൃതരും വനം വിദഗ്ധരും ആശങ്കാകുലരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.