Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right2020: ബ്രെക്​സിറ്റ്​...

2020: ബ്രെക്​സിറ്റ്​ മുതൽ ട്രംപിന്‍റെ വീഴ്ച വരെ- അറിയാം ഇൗ വർഷത്തെ പ്രധാന അന്താരാഷ്​ട്ര സംഭവങ്ങൾ​

text_fields
bookmark_border
2020: ബ്രെക്​സിറ്റ്​ മുതൽ ട്രംപിന്‍റെ വീഴ്ച വരെ- അറിയാം ഇൗ വർഷത്തെ പ്രധാന അന്താരാഷ്​ട്ര സംഭവങ്ങൾ​
cancel



ബ്രെക്​സിറ്റ്​

ബ്രിട്ടനിൽ ഏറെ രാഷ്​ട്രീയ അനിശ്ചിതത്വങ്ങൾക്ക്​ കാരണമാക്കിയ ബ്രെക്​സിറ്റ്​ യാഥാർഥ്യമായി. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന്​ സ്വതന്ത്രമാകുന്ന നടപടിക്രമമാണ്​​ ബ്രെക്​സിറ്റ്​​. 2020 ഡിസംബർ 31ഓടെ ബ്രിട്ടൻ പൂർണമായും യൂറോപ്യൻ യൂനിയ​െൻറ ഭാഗമല്ലാതായി മാറും. ബ്രിട്ട​െൻറ പിന്മാറ്റത്തോടെ യൂറോപ്യൻ യൂനിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം 27 ആയി.

ട്രംപ്​ വീണു, ഇനി ബൈഡൻ

അമേരിക്കയുടെ 46ാമത്​ പ്രസിഡൻറായി ഡെമോക്രാറ്റിക്​ പാർട്ടിയുടെ ജോസഫ് റോബിനെറ്റ ജോ ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടു. ബറാക്​ ഒബാമ പ്രസിഡൻറായ രണ്ടുതവണയും വൈസ്​ പ്രസിഡൻറായിരുന്നു ബൈഡൻ. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും പ്രസിഡൻറുമായിരുന്ന ഡോണൾഡ്​ ട്രംപിനെയാണ്​ ഇദ്ദേഹം പരാജയപ്പെടുത്തിയത്​. അമേരിക്കൻ പ്രസിഡൻറാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്​ 68കാരനായ ബൈഡൻ. ഇന്ത്യൻ വംശജ കമല ഹാരിസ്​ അമേരിക്കയുടെ വൈസ്​ പ്രസിഡൻറുമായി. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ്​ പ്രസിഡൻറാണ്​ കമല. ആഫ്രോ ഏഷ്യൻ വംശജനായ ജന. ലോയ്​ഡ്​ ഒാസ്​റ്റിനെ ബൈഡൻ പെൻറഗൺ മേധാവിയായും നിയമിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്തവർഗക്കാരനായ പ്രതിരോധസെക്രട്ടറിയാണ്​ ഓസ്​റ്റിൻ.


ജോർജ്​ ഫ്ലോയ്​ഡ്​ & ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ

2020 മേയ്​ 25ന്​ ജോർജ്​ ഫ്ലോയ്​ഡ്​ എന്ന ആഫ്രോ അമേരിക്കൻ വംശജൻ മിനിയാപൊളിസ്​ പൊലീസുകാരനായ ഡെറിക്​ ഷോവിൻ ​കഴുത്തിൽ കാൽമുട്ട്​ അമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന്​ അമേരിക്കയിൽ ആഫ്രോ അമേരിക്കൻ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ വൻ പ്രക്ഷോഭങ്ങളുണ്ടായി. അതി​െലാന്നാണ്​ ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ. വംശീയാതിക്രമങ്ങൾക്കെതിരെ പോരാടാൻ 2013ലാണ്​ ഈ സംഘടന തുടങ്ങിയത്​. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന്​ ഭരണാധികാരിയായിരുന്ന ഡോണൾഡ്​ ട്രംപിന്​ കുറച്ചുനേരം വൈറ്റ്​ഹൗസിലെ ബങ്കറിൽ അഭയം തേടേണ്ടിവന്നു.



കിം ജോങ്​ ഉൻ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്​ ഉന്നി​െൻറ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൃദ്രോഗ ശസ്​ത്രക്രിയക്ക്​ വിധേയനായ കിം ജോങ് ഉന്‍ കോമയിലാണെന്നും സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നുമായിരുന്നു റിപ്പോർട്ട്​. പിന്നീടിത്​ ഉത്തര കൊറിയ നിഷേധിച്ചെങ്കിലും കിമ്മി​െൻറ ആരോഗ്യനിലയെക്കുറിച്ചുള്ള ദുരൂഹതക്ക്​ അന്ത്യമായില്ല.



  • അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജൻ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തി മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു.
  • ന്യൂസിലൻഡിൽ തുടർച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രിയായി ജസീന്ത ആര്‍ഡേൻ. മന്ത്രിസഭയില്‍ അംഗമായി ചരിത്രംകുറിച്ച്​ എറണാകുളം പറവൂര്‍ കാരി പ്രിയങ്ക രാധാകൃഷ്ണനും.
  • സുരക്ഷ, ഊർജം, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇസ്രായേലും യു.എ.ഇയും തമ്മിൽ ധാരണയായി.
  • ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സ അധികാരമേറ്റു. നാലാം തവണയാണ് മഹിന്ദ രാജപക്​സ ലങ്കൻ പ്രധാനമന്ത്രിയാകുന്നത്. 26 അംഗ മന്ത്രിസഭയിൽ പ്രധാനമന്ത്രിയടക്കം രാജപക്സ കുടുംബത്തിെല നാലുപേർ ഇടംനേടി.
  • കോവിഡ് -19നെ പ്രതിരോധിക്കാൻ വാക്സിൻ പുറത്തിറക്കി റഷ്യ. മോസ്കോയിലെ ഗമാലെയാ ഇൻസ്​റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് സ്പുട്നിക് -5 എന്നു പേരിട്ടിരിക്കുന്ന വാക്സിൻ വികസിപ്പിച്ചത്.
  • ബൈറൂത്ത്​ സ്ഫോടത്തിെൻറ പശ്ചാത്തലത്തിൽ ജനരോഷമുയർന്നതിനെ തുടർന്ന് ലബനീസ് പ്രധാനമന്ത്രി ഹസൻ ദിയാബ് രാജിവെച്ചു.
  • യാനസ്​ യാൻഷ സ്​ലൊവീനിയൻ പ്രധാനമന്ത്രി.
  • രണ്ടാം ലോകയുദ്ധകാലത്ത്​ നാസി ക്യാമ്പുകളിൽ ജൂതർ കൂട്ടക്കൊലക്ക്​ ഇരയായതിൽ നെതർലൻഡ്​സ്​ മാപ്പുചോദിച്ചു.
  • ഐക്യരാഷ്​ട്രസഭയുടെ സസ്​റ്റെയിനബ്​ൾ ഡെവലപ്​മെൻറ്​ സൊലൂഷൻസ്​ പുറത്തിറക്കിയ ആഗോള സന്തോഷ സൂചികയിൽ തുടർച്ചയായ മൂന്നാംവർഷവും ഫിൻലൻഡ്​ ഒന്നാമത്​.
  • ഗ്രീസി​െൻറ ആദ്യ വനിത പ്രസിഡൻറായി കാതറീന സാ കെല്ലാരോപുലോ ചുമതലയേറ്റു.
  • മഹാത്മ ഗാന്ധിയെ ആദരിച്ച് ആഗസ്​റ്റ്​ 15ന് ബ്രിട്ടൻ നാണയം പുറത്തിറക്കി.
  • ഹോപ് മാർസ് മിഷൻ (അൽ അമൽ) എന്ന പേരിലുള്ള യു.എ.ഇയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യം വിജയത്തിലേക്ക്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ആദ്യ ചൊവ്വ പര്യവേക്ഷണം നടത്തുന്ന രാജ്യവും യു.എ.ഇ ആണ്.
  • ഗാബോണിെൻറ ആദ്യ വനിത പ്രധാനമന്ത്രിയായി റോസ് ക്രിസ്​റ്റ്യൻ ഒസൗക റപോണ്ടയെ നിയമിച്ചു.
  • തുർക്കിയിലെ പ്രശസ്തമായ അയാ സോഫിയ മ്യൂസിയം പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ മസ്ജിദായി പ്രഖ്യാപിച്ചു.
  • ഛാബഹാർ റെയിൽ പദ്ധതിയിൽനിന്ന് ഇറാൻ ഇന്ത്യയെ ഒഴിവാക്കി.
  • കോവിഡ്​ വൈറസിനെ പ്രതിരോധിക്കുന്നതു സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടർന്ന്​ ലോകാരോഗ്യസംഘടനയിൽനിന്ന് (ഡബ്ല്യു.എച്ച്​.ഒ)​ അമേരിക്ക പിൻവാങ്ങി.
  • ​ഫ്രാൻസി​െൻറ പുതിയ പ്രധാനമന്ത്രിയായി ജൂൻ കാസ്​റ്റെക്​സിനെ നിയമിച്ചു.
  • റഷ്യയിൽ പ്രസിഡൻറ് വ്ലാദിമിർ പുടിന് 2036 വരെ അധികാരത്തിൽ തുടരാം. ഇക്കാര്യം ശിപാർശ ചെയ്യുന്ന ഭരണഘടന ഭേദഗതി ഹിതപരിശോധനയിൽ ജനം അംഗീകരിച്ചു.
  • മിഖായേൽ മിഷുസ്തിനെ റഷ്യൻ പ്രധാനമന്ത്രിയായി പ്രസിഡൻറ് വ്ലാദിമിർ പുടിൻ നാമനിർദേശം ചെയ്തു.
  • ഹോങ്കോങ്ങിനു മേൽ പൂർണ അധികാരം സ്ഥാപിക്കുന്നതിെൻറ ഭാഗമായി ചൈന ഹോങ്കോങ് സുരക്ഷ നിയമം പാസാക്കി.
  • അയർലൻഡിൽ കൂട്ടുകക്ഷി ഭരണത്തിെൻറ ഭാഗമായി പുതിയ പ്രധാനമന്ത്രിയായി മിഖായേൽ മാർട്ടിൻ അധികാരമേറ്റു. ഇന്ത്യൻ വംശജനായ ലിയോ വരദ്കർ ഉപപ്രധാനമന്ത്രിയായും സ്ഥാനമേറ്റു.
  • യു.എസ് ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷനൽ സയൻസ് ഫൗണ്ടേഷൻ മേധാവിയായി ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ സേതുരാമൻ പഞ്ചനാഥനെ നിയമിച്ചു.
  • ഇന്ത്യക്കാർക്കുള്ള പൗരത്വനിയമം നേപ്പാൾ ഭേദഗതി ചെയ്തു.
  • ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെൻറിെൻറ ഉപരിസഭയും പാസാക്കി. പ്രസിഡൻറ് കൂടി ഒപ്പുവെച്ചതോടെ ബിൽ നിയമമായി. ഉത്തരാഖണ്ഡിെൻറ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങൾ സ്വന്തമെന്ന് അവകാശപ്പെട്ടാണ് നേപ്പാൾ ഭൂപടം പരിഷ്​കരിച്ചത്.​
  • യു.എസ് മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ വധിച്ച അൽഖാഇദ ഭീകരൻ അഹ്​മദ് ഉമർ ശൈഖിെൻറ വധശിക്ഷ പാകിസ്താൻ റദ്ദാക്കി.
  • വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോക്കെതിരെ യു.എസ് മയക്കുമരുന്ന് കള്ളക്കടത്ത് കുറ്റം ചുമത്തി.
  • കോവിഡിനെ നേരിടാൻ അഞ്ചുലക്ഷം കോടി ഡോളർ ചെലവഴിക്കാൻ ജി20 ഉച്ചകോടിയുടെ തീരുമാനം.
  • ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാനായി ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റിെൻറ പടിയിറങ്ങി.
  • ഇസ്രായേലിൽ സർക്കാർ രൂപവത്​കരിക്കാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ എതിരാളി ബെന്നി ഗാൻറ്സിന് ക്ഷണം.
  • ലോകമെമ്പാടും മീടു പ്രക്ഷോഭത്തിനു തുടക്കമിട്ട ബലാത്സംഗക്കേസുകളിൽ ഹോളിവുഡ് നിർമാതാവായിരുന്ന ഹാർവി വെയിൻസ്​റ്റെയിനെ 23 വർഷം തടവിന് ശിക്ഷിക്കാൻ യു.എസ് കോടതി വിധി.
  • അഫ്ഗാനിസ്താന് രണ്ട് പ്രസിഡൻറുമാർ. അഷ്റഫ് ഗനി സത്യപ്രതിജ്ഞ ചെയ്ത വേളയിൽതന്നെ എതിരാളിയായി മത്സരിച്ച അബ്​ദുല്ല അബ്​ദുല്ലയും സമാന്തര സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്നാണ് അബ്​ദുല്ലയുടെ അവകാശവാദം.
  • സുഡാൻ പ്രധാനമന്ത്രി അബ്​ദുല്ല ഹംദോക്​ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു.
  • മ്യാന്മർ നേതാവ് ഓങ്സാൻ സൂചിക്ക് നൽകിയിരുന്ന ഫ്രീഡം ഓഫ് സിറ്റി പുരസ്കാരം ബ്രിട്ടൻ തിരിച്ചെടുത്തു.
  • മുൻ ആഭ്യന്തരമന്ത്രി മുഹ്​യിദ്ദീൻ യാസീനെ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.
  • ശ്രീലങ്കയിൽ കാലാവധി പൂർത്തിയാക്കാൻ ആറുമാസം ശേഷിക്കെ, പ്രസിഡൻറ് ഗോട്ടബയ രാജപക്സ പാർലമെൻറ് പിരിച്ചുവിട്ടു.
  • യു.എസും താലിബാനും തമ്മിൽ ഒപ്പുവെച്ച സമാധാന ഉടമ്പടി വീണ്ടും തകർന്നു. അഫ്ഗാനിൽ സൈന്യത്തിനു നേരെ പോരാട്ടം തുടരുമെന്ന് താലിബാൻ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
  • സ്ഥിരതാമസത്തിനുള്ള സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻഷ്യൽ കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്​ ചെയർമാനുമായ എം.എ. യൂസുഫലി.
  • അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവെച്ചു.
  • മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് രാജിവെച്ചു.
  • ആഗോള ഭീകര സംഘടനയായ അൽഖാഇദയിലെ രണ്ടാമൻ ഖാസിം അൽ റയ്മിയെ വധിച്ചതായി യു.എസ് പ്രഖ്യാപനം.
  • ഇന്ത്യൻ വംശജനായ ഋഷി സുനകിനെ ബ്രിട്ടീഷ് ധനമന്ത്രിയായി നിയമിച്ചു. ഐ.ടി ഭീമൻ ഇൻഫോസിസിെൻറ സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനാണിദ്ദേഹം.
  • തായ്​ലൻഡിൽ സൈനികൻ 17 പേരെ വെടിവെച്ചുകൊന്നു. ആക്രമിയെ പിന്നീട് വെടിവെച്ചുകൊന്നു.
  • മുംബൈ ഭീകരാക്രമണ കേസിെൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഈദിന് പാകിസ്താനിൽ 11 വർഷം തടവുശിക്ഷ.
  • മാസങ്ങൾ നീണ്ട ഇംപീച്ച്മെൻറ് വിചാരണക്കൊടുവിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കുറ്റമുക്തനാക്കി. ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്മെൻറ് പ്രമേയം സെനറ്റ് തള്ളിയതോടെയാണ് ട്രംപ് കുറ്റമുക്തനായത്.
  • ബഹിരാകാശത്ത് ഏറ്റവും നീണ്ട കാലയളവ് ഒറ്റക്ക് ചെലവഴിച്ച വനിതയെന്ന് റെക്കോഡിട്ട നാസയുടെ ബഹിരാകാശ യാത്രിക ക്രിസ്​റ്റീന കൗക്ക് ഭൂമിയിൽ തിരിച്ചെത്തി.
  • തരൺജീത് സിങ് സന്ധുവിനെ അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു.
  • ഇസ്രായേൽ -ഫലസ്തീൻ പ്രശ്നപരിഹാരത്തിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പശ്ചിമേഷ്യൻ സമാധാന പദ്ധതി ഫലസ്തീൻ തള്ളി.
  • 17 വർഷം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജോലിസ്ഥലങ്ങളിലെ സ്ത്രീ -പുരുഷ വിവേചനമവസാനിപ്പിച്ച് ബ്രിട്ടനിൽ തുല്യവേതന നിയമം നിലവിൽവന്നു. വേതനം നൽകുന്നതിൽ ബി.ബി.സി ചാനലിെൻറ വിവേചനത്തിനെതിരെ പ്രശസ്ത അവതാരകയായ സമീറ അഹമ്മദിെൻറ നിയമപോരാട്ടമാണ് വിജയം കണ്ടത്.
  • ഇറാനു വേണ്ടി ഒളിമ്പിക് മെഡൽ നേടിയ ഏക വനിതയായ കിമിയ അലിസാദേഹ് രാജ്യം വിട്ടു.
  • രാജകീയ ചുമതലകളിൽനിന്ന് മാറിനിൽക്കാനുള്ള ഹാരി രാജകുമാര​െൻറയും ഭാര്യ മേഗൻ മർകലിെൻറയും തീരുമാനത്തിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ അംഗീകാരം.
  • തായ്​വാനിൽ സായ് ഇങ് വെൻ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
  • ഒമാെൻറ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ ആൽ സഈദ് അധികാരമേറ്റു.
  • ഇറാൻ റെവലൂഷനറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായി. സുലൈമാനിയുടെ വധത്തിനു ശേഷം ഇസ്​മാഈൽ ഖാനിയെ ഇറാൻ റെവലൂഷനറി ഗാർഡ് തലവനായി നിയമിച്ചു.
  • പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആദ്യമായി പ്രതിരോധമന്ത്രിയാകുന്ന വനിതയായി ലബനാനിലെ സൈ​ന അകർ.
  • 43 വർഷങ്ങൾക്കു ശേഷം ക്യൂബക്ക് വീണ്ടും പ്രധാനമന്ത്രി. ടൂറിസം മന്ത്രി മാനുവൽ മറീരോ ക്രൂസ് ആണ് ക്യൂബയുടെ പുതിയ പ്രധാനമന്ത്രി.
  • ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിനൽകിയ കേസിൽ ഫേസ്ബുക്കിന് ബ്രസീൽ 11.76 കോടി രൂപ പിഴ ചുമത്തി.
  • ഇന്ത്യൻ വംശജനായ ശ്രീനിവാസൻ യു.എസിലെ കോർട്ട്​ ഒാഫ്​ അപ്പീൽസിൽ ചീഫ്​ ജഡ്​ജിയായി നിയമിതനായി.
  • ഗൂഗ്​ളി​െൻറ മാതൃകമ്പനിയായ ആൽഫബെറ്റി​െൻറ സി.ഇ.ഒ ആയി ഇന്ത്യക്കാരനായ സുന്ദർപിച്ചെ.
  • ഫിൻലൻഡിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരീൻ ചുമതലയേറ്റു.
  • മൂൺ ജെ ഇൻ ദക്ഷിണ കൊറിയയിൽ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
  • ബ്രിട്ടനിൽ ജെറമി കോർബി​െൻറ രാജിയെ തുടർന്ന്​ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവായി കിയർ സ്​റ്റാർമർ ചുമത​ലയേറ്റു.
  • ഇറാഖിൽ മുസ്​തഫ അൽ ഖാളിമി പ്രധാനമന്ത്രിയായി അധികാരമേറ്റു.
  • ജപ്പാനിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കിയ ഷിൻസോ ആബെ രാജിവെച്ചു.
  • ദത്തൻ ലാലിന്​ ലോകഭക്ഷ്യപുരസ്​കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Year Ender 2020
Next Story