ഇസ്രായേൽ ബജറ്റ്: പ്രതിരോധ മേഖലക്ക് കൂടുതൽ പണം; സാമൂഹിക സുരക്ഷക്കും വിദ്യാഭ്യാസത്തിനുള്ള വിഹിതം ചുരുക്കി, പ്രതിഷേധം
text_fieldsതെൽ അവീവ്: 2025ലെ ബജറ്റിൽ പ്രതിരോധമേഖലക്ക് കൂടുതൽ വിഹിതം നീക്കിവെച്ച് ഇസ്രായേൽ. ആരോഗ്യമേഖല, വിദ്യാഭ്യാസം, സാമൂഹികസേവനം എന്നിക്കുള്ള വിഹിതം ഉയർത്തുകയും ചെയ്തിട്ടുണ്ട്.
പ്രതിരോധമേഖലക്ക് 27.2 ബില്യൺ ഡോളറാണ് നേരത്തെ വിഹിതമായി നൽകിയിരുന്നെങ്കിൽ ഇപ്പോൾ അത് 40.1 ബില്യൺ ഡോളറായി ഉയർത്തി. 163 ബില്യൺ ഡോളറാണ് 2025ൽ ബജറ്റ് വിഹിതമായി ഇസ്രായേൽ നിശ്ചയിച്ചിട്ടുണ്ട്. യുദ്ധം മൂലം ബജറ്റ് വിഹിതം ഉയർത്തുന്നതിന് മുമ്പുള്ള കണക്കുകൾ നോക്കുമ്പോൾ 2024നേക്കാൾ കൂടുതലാണ് 2025ലെ മൊത്തം ബജറ്റ് വിഹിതം.
പ്രതിരോധ മേഖലക്കായി കൂടുതൽ പണം നീക്കിവെക്കേണ്ടി വരുന്നതോടെ നികുതി ഉയർത്താനും സാമൂഹിക സേവനങ്ങളിൽ നിന്നും പിന്മാറാനും സർക്കാർ ജീവനക്കാർക്ക് നൽകുന്ന പണം വെട്ടിക്കുറക്കാനും ഇസ്രായേൽ നിർബന്ധിതമായിട്ടുണ്ട്. അതേസമയം, സൈനികർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുന്നതിനെ വിമർശിച്ച് പ്രതിരോധമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.
ബജറ്റിനെ വിമർശിച്ച് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യാർ ലാപ്പിഡ് രംഗത്തെത്തി. ബജറ്റ് ഇസ്രായേൽ കുടുംബങ്ങളുടെ ജീവിതച്ചെലവിൽ പ്രതിവർഷം 5000 ഡോളറിന്റെ വർധനയുണ്ടാക്കുമെന്ന് ലാപ്പിഡ് പറഞ്ഞു. സ്വന്തം കീശവീർപ്പിക്കാനാണ് ഇസ്രായേൽ ഭരണകൂടം ശ്രമിക്കുന്നതെന്നും ജനങ്ങളുടെ ക്ഷേമം അവരുടെ വിഷയമല്ലെന്ന് നാഷണൽ യൂണിറ്റി ചെയർമാൻ ബെന്നി ഗാന്റസും വിമർശിച്ചു.
പ്രധാനമന്ത്രി നെതന്യാഹുവിന്റെ സഖ്യത്തെ പരിപോഷിപ്പിക്കുന്നതാണ് ബജറ്റിലെ വിഹിതം. ഈ ബജറ്റിനെ പിന്തുണക്കുന്നവർക്ക് അതിന്റെ പാപഭാരം ജീവിതകാലം മുഴുവൻ അനുഗമിക്കുമെന്നും ഗാന്റ്സ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.