യു.എസ് തെരഞ്ഞെടുപ്പ്: 2.2 മില്യൺ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പരസ്യങ്ങൾ നിരസിക്കപ്പെട്ടു
text_fieldsപാരീസ്: യു.എസ് തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി 2.2 മില്യൺ പരസ്യങ്ങൾ നിരസിക്കപ്പെട്ടു. 120,000 പോസ്റ്റുകളും നീക്കി. വോട്ടിങ്ങിനെ സ്വാധീനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് നടപടി. ഫേസ്ബുക്ക് വൈസ് പ്രസിഡൻറ് നിക്ക് ക്ലെഗാണ് ഇക്കാര്യം അറിയിച്ചത്.
നിരവധി പോസ്റ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി അതിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു. 2016ൽ ഡോണൾഡ് ട്രംപ് വിജയിച്ച തെരഞ്ഞെടുപ്പിൽ ഫേസ്ബുക്കിലൂടെ വോട്ടർമാരെ സ്വാധീനിക്കാനയി റഷ്യ ഇടപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.
2016 ബ്രിട്ടനിലെ ജനഹിത പരിശോധന സമയത്തും ഫേസ്ബുക്കിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. ഫേസ്ബുക്കിൽ സുരക്ഷയൊരുക്കാനായി 35,000ത്തോളം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് വൈസ് പ്രസിഡൻറ് ക്ലെഗ് പറഞ്ഞു. വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ 70ഓളം മാധ്യമ സ്ഥാപനങ്ങളുമായി കരാറൊപ്പിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സഹായത്തോടെ വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള കോടിക്കണക്കിന് പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.