തടവിലാക്കിയ 23 ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന വിട്ടയച്ചു
text_fieldsകൊളംബോ: അന്താരാഷ്ട്ര സമുദ്രാതിർത്തി മറികടന്നതിന് ശ്രീലങ്കയിൽ അറസ്റ്റിലായ 23 മത്സ്യതൊഴിലാളികളെ അധികൃതർ വിട്ടയച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് ശ്രീലങ്കൻ നാവികസേന തിരിച്ചയക്കുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
പാൾക്ക് കടലിടുക്കിൽ മത്സ്യബന്ധനം നടത്തവെ ജൂലൈ 12ന് അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ച് ആറ് ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, ജൂലൈ മൂന്നിനും 12 ഇന്ത്യൻ മത്സ്യതൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചതിന് പിടികൂടിയിരുന്നു.
കടലിലെ അനധികൃത മത്സ്യബന്ധനം തടയുന്നതിന്‍റെ ഭാഗമായുള്ള പെട്രാളിങിന്‍റെ ഭാഗമായാണ് അറസ്റ്റ് എന്ന് ശ്രീലങ്കൻ നാവികസേന അറിയിച്ചു. ലങ്കയിലെ മത്സ്യസമ്പത്തിന്‍റെ സുസ്ഥിരതക്കും തദ്ദേശമത്സ്യബന്ധനതൊഴിലാളികളെ അനഃധികൃത മത്സ്യബന്ധനത്തിന്‍റെ ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ നടപടിയെന്ന് നാവികസേന വ്യക്തമാക്കി.
അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്ന് ശ്രീലങ്കൻ കടലിൽ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ അധികൃതർ പിടികൂടിയ സംഭവങ്ങൾ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.