പാക് സൈനിക ആസ്ഥാനത്ത് ചാവേർ സ്ഫോടനം: 23 മരണം; 27 പേർക്ക് പരിക്ക്
text_fieldsഇസ്‍ലാമാബാദ്: പാകിസ്താൻ സൈനിക ആസ്ഥാനത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. പാകിസ്താനി താലിബാനുമായി ബന്ധമുള്ള തെഹ്‍രീകെ ജിഹാദ് പാകിസ്താൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാൻ അതിർത്തിക്കടുത്താണ് ഈ സ്ഥലം. ആക്രമണം നടക്കുമ്പോൾ സൈനികാസ്ഥാനത്തുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. എല്ലാവരും സാധാരണ വേഷത്തിലായതിനാൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനും പ്രയാസം നേരിട്ടും.
ആക്രമണത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് മുറികൾ തകർന്നു. അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റവരുടെ നില ഗുരതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ആക്രമണത്തെ കുറിച്ച് പാക്സൈന്യം പ്രതികരിച്ചിട്ടില്ല.
2021ൽ താലിബാൻ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തത് മുതൽ അതിർത്തിമേഖലകളിൽ ആക്രമണം വർധിക്കുകയാണ്. തെഹ്‍രീകെ താലിബാൻ ആണ് പാകിസ്താന്റെ ഏറ്റവും വലിയ ഭീഷണി. ജനുവരിയിൽ പെഷവാറിന്റെ വടക്കുപടിഞ്ഞാറൻ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ 80ലേറെ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നിലും ഈ തീവ്രവാദ സംഘമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.