അർമീനിയ-അസർബൈജാൻ ഏറ്റുമുട്ടൽ; 23 മരണം, നൂറിലേറെ പേർക്ക് പരിക്ക്
text_fieldsയെരവാൻ: അർമീനിയയും അസർബൈജാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ. ഔദ്യോഗികമായി അധികാരം അസർബൈജാനാണെങ്കിലും അർമീനിയൻ നിയന്ത്രണത്തിലുള്ള നഗോർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. അസർബൈജാെൻറ രണ്ടു ഹെലികോപ്ടറുകൾ വീഴ്ത്തിയതായും മൂന്നു ടാങ്കുകൾ തകർത്തതായും അർമീനിയൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. 23 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 100ലേറെ പേർക്ക് പരിക്കേറ്റു.
അസർബൈജാനാണ് ആക്രമണം തുടങ്ങിയതെന്ന് അർമീനിയൻ പ്രതിരോധ വക്താവ് പറഞ്ഞു. അതേസമയം, അർമീനിയൻ ആക്രമണത്തിന് തിരിച്ചടി നൽകുകയായിരുന്നുവെന്ന് അസർബൈജാൻ അവകാശപ്പെട്ടു
ഇരുഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ട്. അർമീനിയയിൽ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അർമീനിയൻ ഷെൽ ആക്രമണത്തിൽ അസർബൈജാനിലെ അഞ്ച് പേരടങ്ങിയ കുടുംബം കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.