സുഡാനിൽ 24 മണിക്കൂർ വെടിനിർത്തൽ
text_fieldsഖർത്തൂം: ആഭ്യന്തര സംഘർഷം നടക്കുന്ന സുഡാനിൽ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും 24 മണിക്കൂർ വെടിനിർത്തലിന് സന്നദ്ധമായി. സൗദിയുടെയും യു.എസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ശനിയാഴ്ച രാവിലെ ആറുമുതൽ 24 മണിക്കൂർ വെടിനിർത്തലിന് ധാരണയായത്. സാധാരണക്കാർക്ക് സുഗമമായി സഞ്ചരിക്കാനും മാനുഷിക സഹായങ്ങൾ എത്തിക്കാനുമാണ് വെടിനിർത്തൽ. ആഴ്ചകളായി തുടരുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ നിരവധി തവണ ചർച്ച നടത്തിയെങ്കിലും വിജയത്തിലെത്തിയിരുന്നില്ല.
സൗദിയിലെ ജിദ്ദയിൽ നടന്നുവന്ന ചർച്ചകൾ കഴിഞ്ഞ മാസം അവസാനത്തോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇത് പുനരാരംഭിക്കാമെന്ന പ്രതീക്ഷ പകരുന്നതാണ് വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ചത്. സുഡാനിൽ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കാനും അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാനുമായി നേരത്തെയും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് വെടിനിർത്തൽ ലംഘിച്ച് അക്രമസംഭവങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വെടിനിർത്തലിലും ജനങ്ങൾക്ക് പൂർണ വിശ്വാസമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.