ബംഗ്ലാദേശിൽ സ്പീഡ് ബോട്ട് മുങ്ങി 26 മരണം
text_fieldsധാക്ക: ബംഗ്ലാദേശിൽ യാത്ര സ്പീഡ് ബോട്ട് മറിഞ്ഞ് 26 പേർ മുങ്ങിമരിച്ചു. മുൻഷിഗഞ്ച് ജില്ലയിലെ പത്മ നദിയിൽ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. നിരവധി യാത്രക്കാരുമായി നീങ്ങിയ ബോട്ട് കാർഗോ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അനുവദിക്കപ്പെട്ടതിലും കൂടുതൽ യാത്രക്കാരെ കയറ്റി മദരിപൂർ ജില്ലയിലേക്ക് പുറപ്പെട്ടതായിരുന്നു ബോട്ട്. നിരവധി പേർക്കായി തിങ്കളാഴ്ച രാത്രിവരെ തിരച്ചിൽ തുടർന്നു. ''26 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് വിവരമില്ല. തിരച്ചിൽ നടക്കുന്നുണ്ട്'' -പൊലീസ് ഇൻസ്പെക്ടർ ആഷിഖ് റഹ്മാൻ പറഞ്ഞു. ബോട്ട് ലൈസൻസ് ഇല്ലാത്ത ഡ്രൈവറായിരുന്നുവെന്നും വിവരമുണ്ടെന്ന് പൊലീസ് അറിയിച്ചു. 25 പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കിട്ടിയത്.
കോവിഡ് വ്യാപനം കാരണം ബംഗ്ലാദേശിൽ ബുധനാഴ്ച വരെ ലോക്ഡൗണാണ്. സംഭവം അന്വേഷിക്കാൻ സർക്കാർ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് പതിവായതിനാൽ ഒാരോ വർഷവും രാജ്യത്ത് നൂറിലധികം പേർ ബോട്ട് അപകടങ്ങളിൽ മരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.