ലിബിയയിൽ സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 27 മരണം
text_fieldsട്രിപളി: ലിബിയൻ തലസ്ഥാനത്ത് സായുധസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27പേർ കൊല്ലപ്പെട്ടു. 444 ബ്രിഗേഡ്, സ്പെഷൽ ഡിറ്ററൻസ് ഫോഴ്സ് എന്നീ സായുധസംഘങ്ങൾ തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ അരങ്ങേറിയത്.
ഇരുസംഘവും തമ്മിൽ തിങ്കളാഴ്ച വൈകീട്ടാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 444 ബ്രിഗേഡിലെ സീനിയർ കമാൻഡറായ മഹ്മൂദ് ഹംസയെ ട്രിപളിയിലെ വിമാനത്താവളത്തിൽ എതിരാളി സംഘം നേരത്തേ തടഞ്ഞുെവച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സംഭവത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മരിച്ചവരിൽ സാധാരണക്കാർ എത്രയുണ്ടെന്നതു സംബന്ധിച്ച് വ്യക്തതയായിട്ടില്ല. പ്രശ്ന ബാധിത പ്രദേശങ്ങളിലേക്ക് ആംബുലൻസും എമർജൻസി സർവിസും എത്തിച്ചേരാൻ അനുവദിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സായുധസംഘങ്ങളോട് അഭ്യർഥിച്ചു. ട്രിപളിയിലേക്കുള്ള മിക്ക വിമാന സർവിസുകളും വഴിതിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.