2020ൽ 27.5 കോടി ജനങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് യു.എൻ റിപ്പോർട്ട്
text_fieldsജനീവ: കഴിഞ്ഞവർഷം ലോകത്ത് 27.5 കോടി ജനങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് യു.എൻ റിപ്പോർട്ട്. 3.6 കോടി ജനങ്ങൾ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതായും യു.എൻ ഓഫീസ് ഓഫ് ഡ്രഗ് ആൻഡ് ക്രൈം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 24 വർഷത്തിനിടയിൽ കഞ്ചാവ് സംഭരണം വർധിച്ചെന്നും കോവിഡ് മഹാമാരിക്കിടയിൽ ഇതിെൻറ ഉപയോഗം വർധിച്ചെന്നും റിപ്പോർട്ടിൽപറയുന്നു. 77 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ വഴിയാണ് യു.എൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
''മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുള്ള പ്രശ്നങ്ങൾ മനസ്സിലാകാത്തതിനാലാണ് ബഹുഭൂരിപക്ഷവും മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ച് യുവാക്കളിൽ ബോധം വളർത്തണം. 2010നും 2019നും ഇടയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ 22ശതമാനം വർധിച്ചു. 2030ൽ നിലവിലുള്ളതിൽനിന്നും 11 ശതമാനം കൂടി വർധിക്കും. ആഫ്രിക്കയിൽ 40 ശതമാനത്തോളമാണ് വർധനവുണ്ടാകുക. ഇവിടെ യുവാക്കളുടെ ജനസംഖ്യയിലുണ്ടാകുന്ന വർധനവാണ് ഇതിന് കാരണം''.
''15നും 64വയസ്സിനും ഇടയിലുള്ളവരിൽ 5.5 ശതമാനം പേർ വർഷത്തിൽ ഒരിക്കലെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. കുത്തിവെക്കുന്ന തരം മരുന്ന് ഒരു കോടി പത്തുലക്ഷം പേർ ഉപയോഗിക്കുന്നു. ഇവരിൽ പകുതിയോളം പേർ ഹെപ്പറ്റൈറ്റിസ് സി രോഗബാധിതരാണ്'' - യു.എൻ ഓഫീസ് ഓഫ് ഡ്രഗ് ആൻഡ് ക്രൈം ഡയറക്ടർ ഗാദ വാലി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.