നൈജീരിയയിൽ തോക്കുധാരികൾ റാഞ്ചിയ 28 കുട്ടികൾ രക്ഷപ്പെട്ടു
text_fieldsഅബുജ: നൈജീരിയയിൽ 300ഓളം സ്കൂൾകുട്ടികളെ തോക്കുധാരികൾ റാഞ്ചിയ സംഭവത്തിൽ 28 പേർ രക്ഷപ്പെട്ടു. വടക്കൻ നൈജീരിയയിലെ കുറിഗ പട്ടണത്തിൽനിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നത്. വനമേഖലകളിൽ ഇവർക്കായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
മോട്ടോർ സൈക്കിളിലെത്തിയ സംഘങ്ങളാണ് എട്ടിനും 15നുമിടയിൽ പ്രായമുള്ള കുട്ടികളെ റാഞ്ചിയത്. 2014ൽ സമാനമായി 300ഓളം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. പുതിയ തട്ടിക്കൊണ്ടുപോകലിനു പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ജാഗ്രത സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. അയൽ മേഖലകളിൽനിന്ന് സഹായം തേടി കുട്ടികളുടെ മോചനം ഉറപ്പാക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.