പാകിസ്താനിൽ പ്രളയ മഴ; 29 പേർ മരിച്ചു, 50 പേർക്ക് പരിക്ക്
text_fieldsഇസ്ലാമാബാദ്: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പാകിസ്താനിനിലുണ്ടായ കനത്ത മഴയിൽ 29 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് കൂടുതൽ നാശമുണ്ടായിരിക്കുന്നത്.
ഖൈബർ പഖ്തൂൺഖ്വയിൽ 23 പേരാണ് മരിച്ചത്. തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ നൽകുന്നുണ്ടെന്നും ദേശീയപാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും ദുർബലമായ 10 രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.