ഇന്തോനേഷ്യയിൽ തുടർച്ചയായി മൂന്ന് ഭൂചലനങ്ങൾ
text_fieldsജക്കാർത്ത: ഇന്തോനേഷ്യയിൽ തുടർച്ചയായി മൂന്ന് ഭൂചലനങ്ങൾ. തിങ്കളാഴ്ച സുമാത്രയിലെ മെന്‍റവായി ദ്വീപിൽ രാവിലെ 10.30 നകമാണ് ഭൂചലനങ്ങൾ ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു മൂന്നാമത്തേത് എന്ന് ഇന്തോനേഷ്യൻ ജിയോഫിസിക്സ് ഏജൻസി അറിയിച്ചു. സുനാമി ഭീഷണികൾ ഇല്ലെന്നും വ്യക്തമാക്കി.
ഒരു മണിക്കൂർ വ്യത്യാസത്തിലുണ്ടായ ആദ്യത്തെ രണ്ട് ഭൂചലനങ്ങളും 5.2, 5.4 എന്നീ തീവ്രത രേഖപ്പെടുത്തിയവയാണ്. അവസാനം ഉണ്ടായ ഭൂചലനത്തിൽ സിബേരത് ദ്വീപിലെ കെട്ടിടങ്ങൾക്ക് ചെറിയ തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പടങ്ങിന്‍റെ തലസ്ഥാനമാണ് മെന്‍റവായി ദ്വീപ്. ഇവിടെ നിന്ന് നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപിച്ചിരിക്കുകയാണ്. 2009 ൽ പടങ്ങിൽ ഉണ്ടായ ഭൂചലനത്തിൽ 1100 പേർ മരിച്ചിരുന്നു. 7.6 തീവ്രതയിലായിരുന്നു അന്നത്തെ ഭൂകമ്പം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.