ഒന്നര വയസുകാരനെ വെടിവെച്ചു കൊന്ന കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
text_fieldsമോൺട്രിയൽ: 2020 ൽ ഒന്റാറിയോയിൽ നടന്ന വെടിവെപ്പിൽ ഒന്നര വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ മൂന്ന് കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുത്തു.
2020 നവംബർ 26-നാണ് ജെയിംസൺ ഷാപ്പിറോ എന്ന ഒന്നരവയസുകാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ഷാപ്പിറോ പിതാവിനൊപ്പം പിക്കപ്പ് ട്രക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ടൊറന്റോയിൽ നിന്ന് 100 കിലോമീറ്റർ വടക്കുള്ള കവർത്ത തടാകത്തിനു സമീപത്തായിരുന്നു വെടിവെപ്പ്. പൊലീസും ഷാപ്പിറോയുടെ പിതാവും തമ്മിലുള്ള വെടിവെപ്പിനിടെ കുട്ടിക്ക് വെടിയേൽക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു.
പിതാവ് കുട്ടിയെ അനധികൃതമായി കൊണ്ടുപോകുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അവർ പിതാവിനെ തടയാൻ ശ്രമിക്കുകയും തത്ഫലമായി വെടിവെപ്പ് നടക്കുകയുമായിരുന്നു. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ പിതാവ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കണ്ടെത്തിയിരുന്നു. അത് അംഗീകരിച്ച ഫെഡറൽ ഏജൻസി ഉദ്യോഗസ്ഥരെ കുറ്റക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗ്സഥരും ഒക്‌ടോബർ ആറിന് ഒന്റാറിയോ കോടതിയിൽ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.