Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 7:39 PM GMT Updated On
date_range 7 Sep 2020 7:39 PM GMT300 റോഹിങ്ക്യക്കാരെ ഇന്തോനേഷ്യൻ തീരത്ത് കണ്ടെത്തി
text_fieldsbookmark_border
ബാെന്ദ ആച്ചെ: ഇന്തോനേഷ്യയിെല ആച്ചെ പ്രവിശ്യയിലെ തീരപ്രദേശത്ത് 300ഓളം റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളെ കണ്ടെത്തി.
ബോട്ടിൽ അഭയാർഥികൾ എത്തിയതായി തദ്ദേശവാസികളാണ് അധികൃതരെ അറിയിച്ചത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ റോഹിങ്ക്യക്കാർക്ക് തദ്ദേശവാസികളാണ് ഭക്ഷണവും വെള്ളവും അടക്കം പ്രാഥമിക സൗകര്യങ്ങൾ നൽകിയത്.
181 സ്ത്രീകൾ, 100 പുരുഷന്മാർ, 14 കുട്ടികൾ എന്നിങ്ങനെയാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ബാന്ദെ സക്തി ഉപജില്ല സൈനിക കമാൻഡർ റോണി മഹേന്ദ്ര പറഞ്ഞു. തദ്ദേശവാസികളുടെ സഹായത്തോടെ താൽക്കാലിക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. മ്യാന്മറിൽ ൈസനിക പീഡനം ഭയന്ന് നൂറുകണക്കിന് റോഹിങ്ക്യകളാണ് അഭയാർഥികളാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story