കോവിഡ് ബാധിച്ച് മരിച്ചത് 3000 നഴ്സുമാർ; നിരവധിപേർ തൊഴിൽ ഉപേക്ഷിക്കുമെന്നും ഐ.സി.എൻ
text_fieldsമഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ കോവിഡ് 19 ബാധിച്ച് 60 രാജ്യങ്ങളിൽ നിന്നായി കുറഞ്ഞത് 3,000 നഴ്സുമാർ മരണമടഞ്ഞതായി നഴ്സുമാരുടെ അന്താരാഷ്ട്ര കൗൺസിൽ (ഐ.സി.എൻ) അറിയിച്ചു. ഇക്കാരണങ്ങൾ കൊണ്ട് 2021ന്‍റെ പകുതി മുതൽ നഴ്സിങ് ജോലിയിൽ നിന്നും ആളുകളുടെ വലിയ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കാമെന്നും ഐ.സി.എൻ മുന്നറിയിപ്പ് നൽകുന്നു.
കോവിഡ് മഹാമാരിക്ക് പിന്നാലെ നഴ്സുമാർ ഒന്നടങ്കം വലിയ രീതിയിലുള്ള പ്രയാസത്തിലൂടെ കടന്നുപോകേണ്ട സാഹചര്യമുണ്ടായെന്നും അവർ കൂട്ടിച്ചേർത്തു. മാനസിക പിരിമുറുക്കവും തൊഴിലുമായി ബന്ധപ്പെട്ട മറ്റ് സമ്മർദ്ദങ്ങളും കാരണം ലക്ഷക്കണക്കിന് നഴ്സുമാർ തൊഴിൽ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ, പരിചയസമ്പന്നരായ കുറച്ച് നഴ്സുമാർ മാത്രം ഈ മേഖലയിൽ അവശേഷിക്കുന്നതിലേക്ക് നയിക്കുമെന്നും ഐ.സി.എൻ വ്യക്തമാക്കി.
ആഗോളതലത്തിൽ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതൽ പുതിയ നഴ്സുമാരെ പരിശീലിപ്പിക്കുന്നതിനും നിലവിലുള്ളവരെ തൊഴിലിൽ തുടരാൻ പ്രോത്സാഹിപ്പിക്കാൻ മികച്ച ശമ്പള പാക്കേജിനും വേണ്ടി സർക്കാരുകൾ വലിയ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും ഐ.സി.എൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.