സിഖുകാർക്കെതിരെ ഈ വർഷം യു.കെയിൽ റിപ്പോർട്ട് ചെയ്തത് 301 വംശീയാക്രമണങ്ങൾ; നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത്
text_fieldsലണ്ടൻ: യു.കെയിൽ സിഖുകാർക്കെതിരെ ഈ വർഷം റിപ്പോർട്ട് ചെയ്തത് 301 കേസുകൾ. തുടർന്ന് അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് സിഖ് എം.പി പ്രീത് കൗർ ജിൽ ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രേവർമാന് കത്തെഴുതി. യു.കെയിൽ സിഖ് വിശ്വാസികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മറ്റ് മതവിഭാഗങ്ങൾക്കെതിരായ വിദ്വേഷ അതിക്രമങ്ങളിൽ 38 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് 2021-22 വർഷങ്ങളിൽ യു.കെയിൽ സിഖ് വിശ്വാസികൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കണക്കുകൾ ചൂണ്ടിക്കാട്ടി ജിൽ പറഞ്ഞു. സിഖുകാർക്കെതിരായ അതിക്രമങ്ങളിൽ169 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ജിൽ ശ്രദ്ധയിൽ പെടുത്തി.
ഈ കണക്കുകൾ വല്ലാതെ ആശങ്കപ്പെടുത്തുന്നു. 2021-22 വർഷങ്ങളിൽ സിഖ്കാർക്കെതിരെ റിപ്പോർട്ട് ചെയ്തത് 301 വിദ്വേഷ അതിക്രമങ്ങളാണ്. 2020-21 വർഷങ്ങളിൽ ഇത് 112 ആയിരുന്നു. 2001ലെ സെൻസസ് അനുസരിച്ച് 336,000 സിഖുകാരാണ് യു.കെയിലുള്ളത്. ജൂണിൽ 62 കാരനായ അവതാർ സിങ്ങിനെ ക്രൂരമായി മർദ്ദിച്ച സംഭവവും ജിൽ കത്തിൽ പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ മാഞ്ചസ്റ്ററിൽ നിന്നുള്ള 28 കാരനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.