Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറ്റലിയിലെ പ്രളയത്തിൽ...

ഇറ്റലിയിലെ പ്രളയത്തിൽ മരണം 14; മാറ്റിപ്പാർപ്പിച്ചത് 36,000 പേരെ

text_fields
bookmark_border
Italy flood
cancel

റോം: വടക്കുകിഴക്കൻ ഇറ്റലിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 36,000-ത്തിലേറെ പേരെ വീടുകളിൽനിന്നും മാറ്റിപ്പാർപ്പിച്ചു.

വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ മുങ്ങിപ്പോയി. മണ്ണിടിഞ്ഞ് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഇവിടങ്ങളിൽ ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തി.

മേഖലയിലെ 305 ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 500 റോഡുകൾ തകർന്നു. എമിലിയ-റൊമാഗ്ന മേഖലയിലെ നഗരങ്ങളിലെ തെരുവുകൾ നദികളായി മാറിയെന്ന് പ്രദേശവാസി പറഞ്ഞു. ഫെയെൻസ് നഗരമാകെ ചെളിയിൽ മൂടിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റോഡുകളും അടിസ്ഥാന സൗകര്യങ്ങളും പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളും ചില സ്ഥലങ്ങളിൽ വർഷങ്ങളും വേണ്ടിവരുമെന്ന് ബൊലോഗ്ന മേയർ മാറ്റിയോ ലെപോർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodItaly
News Summary - 36,000 people displaced in Italy floods
Next Story