എട്ട് കുട്ടികളെ വളർത്തുന്നതിനൊപ്പം പി.എച്ച്.ഡിയും നേടി; വീട്ടമ്മമാർക്ക് പ്രചോദനമാണീ യുവതി
text_fieldsകുട്ടികളെ വളർത്തി വലുതാക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. കുട്ടികളെ വളർത്തണം എന്നതിെൻറ പേരിൽ ഏറെ ആഗ്രഹിച്ചു നേടിയ ജോലിയും എന്തിന് പഠനം പോലും ഒഴിവാക്കേണ്ടി വന്ന എത്രയോ അമ്മമാരുണ്ട്. മലേഷ്യയിൽ അതിന് അപവാദമായി ഒരമ്മയുണ്ട്. മലേഷ്യയിൽ മാത്രമല്ല, ലോകത്തിെൻറ എല്ലാ കോണിലും ഇത്തരത്തിലുള്ള സ്ത്രീകൾ ഉണ്ടാകും.
കുട്ടികളെ വളർത്തുന്നതിനൊപ്പം പഠനം തുടർന്ന് പി.എച്ച്.ഡി നേടിയ 38 കാരി സാതിൽഫരിയ്യയുടെ കഥ ചൈന പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്. 2017ലാണ് അവർ പി.എച്ച്.ഡിക്ക് എൻറോൾ ചെയ്തത്. അപ്പോൾ അഞ്ചുമക്കളുടെ അമ്മയായിരുന്നു അവർ. പിന്നീട് മൂന്നുമക്കൾ കൂടിയുണ്ടായി. അങ്ങനെ എട്ടുമക്കളെ വളർത്തിക്കൊണ്ടാണ് ഈ യുവതി ഗവേഷണം പൂർത്തിയാക്കിയത്.
പി.എച്ച്.ഡി ചെയ്യുന്ന കാലത്ത് ദിവസവും പുലർച്ചെ രണ്ടുമണിക്ക് (അതായത് ലോകം സുഖമായി ഉറങ്ങുന്ന സമയം) എഴുന്നേൽക്കുമെന്ന് ഫരിയ്യ പറയുന്നു. രാവിലെ എട്ടുമണിക്ക് യൂനിവേഴ്സിറ്റിയിൽ എത്തുകയും വേണം.അതിനുമുമ്പ് പഠനക്കുറിപ്പുകൾ തയാറാക്കാൻ വേണ്ടിയാണീ ഉറക്കമിളക്കൽ. ''എങ്ങനെയായിരുന്നു അക്കാലമെന്ന് ഇപ്പോൾ ഓർക്കാൻകൂടി വയ്യ. എെൻറ മക്കൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകരുതെന്ന് നിർബന്ധമായിരുന്നു.പഠനത്തിന് തെൻറ ഭർത്താവും അദ്ദേഹത്തിെൻറ ഉമ്മയും ഒരുപാട് പിന്തുണ നൽകി.''-ഫരിയ്യ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.