നാല് മാസത്തിനിടയിൽ രണ്ട് പ്രധാന മന്ത്രിമാർ,മൂന്ന് ആഭ്യന്തര സെക്രട്ടറിമാർ,നാല് ധനമന്ത്രിമാർ -യു.കെയിൽ സംഭവിക്കുന്നതെന്ത്?
text_fieldsലണ്ടൻ: അധികാരത്തിലേറി 45ാം ദിവസംപ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരിക്കുകയാണ് ലിസ് ട്രസ്. സാമ്പത്തിക വിപണിയെ ഇളക്കിമറിക്കുകയും വോട്ടർമാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും സ്വന്തം പാർട്ടിപ്രവർത്തകരെ രോഷാകുലരാക്കുകയും ചെയ്ത തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങളെ തുടർന്നായിരുന്നു രാജി. മാർഗരറ്റ് താച്ചർ, തെരേസ മേയ് എന്നിവരുടെ പിൻമുറക്കാരിയായി ബ്രിട്ടന്റെ പ്രധാനമന്ത്രിയായ മൂന്നാമത്തെ വനിതയാണ് ലിസ്ട്രസ്. ബോറിസ് ജോൺസനു പിൻഗാമിയായാണ് ലിസ് അധികാരമേറ്റത്. 81,326 വോട്ടുകളാണ് ലിസ് ട്രസിന് ലഭിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും കയറ്റിയിറക്കങ്ങൾ അനുഭവപ്പെട്ടു. നാല് മാസത്തിനുള്ളിൽ നാല് ധനമന്ത്രിമാരെയും മൂന്ന് ആഭ്യന്തര സെക്രട്ടറിമാരെയും രണ്ട് പ്രധാനമന്ത്രിമാരെയും രണ്ട് രാജാക്കന്മാരെയും ബ്രിട്ടീഷ് ജനത കണ്ടു.
ഇന്ത്യൻ വംശജനായ ഋഷി സുനകാണ് - പ്രധാനമന്ത്രിമാരുടെ പട്ടികയിയിലെ മുൻനിരക്കാരൻ. തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങളെ തുടര്‍ന്ന് ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു.
നിലവിൽ ജെറമി ഹണ്ടാണ് ധനമന്ത്രി.ഔദ്യോഗിക രേഖ സ്വകാര്യ ഇ-മെയിൽ വഴി മറ്റൊരു എം.പിക്ക് അയച്ചതിന് ഇന്ത്യൻ വംശജയും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയുമായി സുവല്ലെ ബ്രേവർമാന് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.തുടർന്ന് ഗ്രാന്റ് ഷാപ്‌സ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു.എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് ചാൾസ് മൂന്നാമൻ ബ്രീട്ടിഷ് രാജാവായി അധികാരമേറ്റു.
ബ്രിട്ടനിൽ പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കായ 10.1 ശതമാനത്തിലെത്തി.ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടിയാണിത്.പാർലമെന്റിൽ വൻ ഭൂരിപക്ഷമുള്ള കൺസർവേറ്റീവ് പാർട്ടി ഒക്‌ടോബർ 28-നകം പുതിയ നേതാവിനെ തിരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.