അനധികൃത പണമിടപാട്:നാല് ഇന്ത്യൻ വംശജർ അമേരിക്കയിൽ അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: 60 കോടി ഡോളറിെന്റ അനധികൃത ഇടപാട് നടത്തിയ കേസിൽ നാല് ഇന്ത്യൻ വംശജർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. ലൈസൻസില്ലാത്ത പണം അയക്കൽ സംവിധാനം വഴിയാണ് ഇവർ ഇടപാട് നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
ന്യൂജഴ്സിയിലെ എഡിസനിൽ താമസിക്കുന്ന രാജ് വൈദ്യ (26), രാകേഷ് വൈദ്യ (51), ശ്രേയ് വൈദ്യ (23), നീൽ പട്ടേൽ (26) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജരെന്ന് യു.എസ് അറ്റോണി ഫിലിപ് ആർ. സെല്ലിംഗർ പറഞ്ഞു. ന്യൂയോർക്കിലെ ഗ്രേറ്റ് നെക്കിൽനിന്നുള്ള യൂസഫ് ജാൻഫർ (57) ആണ് അറസ്റ്റിലായ മറ്റൊരാൾ. വ്യാഴാഴ്ചയാണ് എല്ലാവരും പിടിയിലായത്.
2019 മുതൽ ന്യൂയോർക് സിറ്റിയിലെ ഡയമണ്ട് ഡിസ്ട്രിക്ടിൽ വിവിധ വജ്ര, സ്വർണ, ആഭരണക്കമ്പനികൾ നടത്തിവരുകയായിരുന്നു ഇന്ത്യൻ വംശജരായ പ്രതികൾ. യൂസുഫ് ജാൻഫറും ഇവിടെ കമ്പനി നടത്തിയിരുന്നു.
ദശലക്ഷക്കണക്കിന് ഡോളറിെന്റ അനധികൃത പണമിടപാടിനാണ് പ്രതികൾ ഈ സ്ഥാപനങ്ങൾ ഉപയോഗിച്ചതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ സ്ഥാപനങ്ങൾക്കൊന്നിനും പണം കൈമാറ്റത്തിനുള്ള ലൈസൻസില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.