ലഡാക്കിൽ പാലം തകർന്ന് നാല് തൊഴിലാളികൾ മരിച്ചു
text_fieldsലേ: ലഡാക്കിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് നാല് തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് നിർമാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം കനത്ത കാറ്റിൽ തകർന്നത്. ആറ് തൊഴിലാളികളാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്.
നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. 12 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ജമ്മു-കശ്മീർ രജൗരി ജില്ലയിലെ രാജ് കുമാർ, വരീന്ദർ, ഛത്തിസ്ഗഢ് സ്വദേശി മൻജീത്, പഞ്ചാബ് സ്വദേശി ലവ് കുമാർ എന്നിവരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.