40 കോടി; ലോകത്തിലെ ഏറ്റവും വിലയുള്ള പശു
text_fieldsകന്നുകാലി ലേല ചരിത്രത്തിൽ സർവകാല റെക്കോഡ് കുറിച്ച് ബ്രസീലിൽ ഒരു പശുലേലം. അതും ഇന്ത്യയിൽ നിന്ന് ബ്രസീലിൽ എത്തിയ നെല്ലൂർ ഇനം (വിയാറ്റിന-19 എഫ്.ഐ.വി മാര) പശുവിനാണ് 40 കോടി രൂപ (4.8 മില്യൺ യു.എസ് ഡോളർ) മൂല്യം കണക്കാക്കിയത്. ഏറ്റവും മികച്ച ജനിതക ഗുണമുള്ള ഇനമായതിനാലാണ്, ക്ഷീര വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ ഈ ഇടപാടു നടന്നത്. സാവോപോളോയിലെ അരാൻഡുവിൽ നടന്ന ലേലത്തിലാണ് നാലര വയസ്സുള്ള പശുവിന്റെ മൂന്നിലൊന്ന് ഉടമസ്ഥാവകാശം 1.44 മില്യൺ ഡോളറിന് വിറ്റത്. ഇൗ വിൽപനയുടെ അടിസ്ഥാനത്തിലാണ് പശുവിന്റെ ആകെ മൂല്യം 40 കോടിയെന്ന് കണക്കാക്കിയത്.
തിളങ്ങുന്ന വെള്ള രോമവും ചുമലിലെ സവിശേഷമായ പൂഞ്ഞയുമുള്ള മനോഹര ഇനമാണ് ഓംഗോൾ കാലി വർഗത്തിലെ നെല്ലൂർ പശു. ആന്ധ്രപ്രദേശാണ് ഉറവിടമെങ്കിലും ബ്രസീലിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രീഡാണിത്. 1868ലാണ് ഇവ തെക്കേ അമേരിക്കയിലെത്തിയത്. അത്യുഷ്ണത്തെ ചെറുക്കാനുള്ള കഴിവ്, രോഗപ്രതിരോധ ശേഷി എന്നിയെല്ലാം ഇവയെ വ്യത്യസ്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.