ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 40 പേർകൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സ: ഗസ്സയിൽ 24 മണിക്കൂറിനിടെ 40 പേർകൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 40,139 ആയി. 92,743 പേർക്ക് പരിക്കേറ്റു.
ഒറ്റ ദിവസം 45 കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം നടത്തി. അതിനിടെ കഴിഞ്ഞ വർഷം വെടിനിർത്തൽ- ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി വിട്ടയച്ച ഫലസ്തീനിയെ ഇസ്രായേൽ സൈന്യം വീണ്ടും അറസ്റ്റ് ചെയ്തു. ദാനിയ ഹനത്ഷി എന്ന വിദ്യാർഥിയെയാണ് വെസ്റ്റ് ബാങ്കിൽ കുടുംബ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത്.
24 മണിക്കൂറിനിടെ വെസ്റ്റ് ബാങ്കിൽ 14 ഫലസ്തീനികളെ കൂടി ഇസ്രായേൽ അറസ്റ്റ് ചെയ്തു. ബത്ലഹേം, ഹെബ്രോൺ, നബ്ലുസ്, തുൽകരീം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഗസ്സ യുദ്ധം ആരംഭിച്ച ശേഷം പതിനായിരത്തിലധികം പേരെ വെസ്റ്റ് ബാങ്കിൽനിന്ന് ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല -ഇസ്രായേൽ ഏറ്റുമുട്ടൽ രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.